
മലപ്പുറം: വാണിയമ്പലത്ത് സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്. കാണികള്‍ തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം.
മത്സരത്തിനിടെ കാണികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. വാണിയമ്പലത്ത് നടന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ മത്സരത്തിന് ശേഷമായിരുന്നു സംഘര്‍ഷം.





