നടന് സുദേവ് നായരും മോഡല്‍ അമര്‍ദീപ് കൗറും വിവാഹിതരായി. ഇന്നലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സുദേവ്.
മുംബൈ ആസ്ഥാനമായുള്ള നടിയും ഫാഷന്‍ മോഡലുമാണ് അമര്‍ദീപ് കൗര്‍ സിയാന്. ഗുജറാത്തില്‍ ഒരു പഞ്ചാബി സിക്ക് കുടുംബത്തിലാണ് അമര്‍ദീപ് കൗര്‍ ജനിച്ചത്. 2017ല്‍ മിസ് ഇന്ത്യ ഗുജറാത്തായി തിരഞ്ഞെടുക്കപ്പെട്ടു. മോഡല്‍ കൂടിയായ അമര്‍ദീപ് ലാക്മേ ഫാഷന്‍ വീക്ക് ഷോ ഉള്‍പ്പെടെ നിരവധി ഫാഷന്‍ ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
മലയാളി ആണെങ്കിലും മുംബൈയിലായിരുന്നു സുദേവ് നായര്‍ ജനിച്ചു വളര്‍ന്നത്. പാര്‍ക്കറില്‍ പരിശീലനം നേടിയ സുദേവ് പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് അഭിനയത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബ്രേക്ക് ഡാന്‍സ്, ബോക്സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയ ആള് കൂടിയാണ് താരം.
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സുദേവ് നായര്‍ മൈ ലൈഫ് പാര്‍ട്ണര്‍, അനാര്‍ക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വണ്‍, ഭീഷ്മപര്‍വ്വം, പത്തൊന്‍പതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Comments