
പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ കാൽനട യാത്രക്കാരി മരിച്ചു. വൺവേ തെറ്റിച്ചെത്തിയ ടിപ്പർ പുറകോട്ട് എടുത്താണ് അപകടമുണ്ടായത്. പച്ചക്കറി വാങ്ങിയശേഷം റോഡ് മുറിച്ച് കടന്ന സ്ത്രീയുടെ ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങുകയായിരുന്നു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
പെരുമ്പാവൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത് അപകടത്തെ തുടർന്ന് ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇതേ സ്ഥലത്ത് കഴിഞ്ഞദിവസം കോളേജിൽനിന്ന് ടൂർ പോയ ബസ്സും, ചരക്ക് ലോറിയും തമ്മിൽ ഇടിച്ച് അപകടമുണ്ടായിരുന്നു.






