
ലോക പ്രശസ്ത ടെന്നീസ് താരമാണ് സാനിയ മിർസ. നിരവധി മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സാനിയ ധാരാളം കപ്പുകൾ ഇന്ത്യക്കായി നേടിയിട്ടുണ്ട്.
ടെന്നീസ് ഡബിൾസിൽ ലോക ഒന്നാം റാങ്ക് നേടിയ സാനിയ, വുമൺസ് ഡബിൾസിലും, മിക്സഡ് ഡബിൾസിലും ആറുതവണ പ്രധാന ടൈറ്റിലുകൾ നേടി. കൂടാതെ അർജുന അവാർഡ്, പദ്മശ്രീ, പദ്മ ഭൂഷൺ തുടങ്ങി പുരസ്കാരങ്ങളിലൂടെ രാജ്യം ആധരച്ച താരമാണ് സാനിയ മിർസ.
സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ സാനിയ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഫെബ്രുവരി ഇതുവരെ എന്ന ക്യാപ്ഷനോടെയാണ് സാനിയ ചിത്രങ്ങള്‍ പങ്കിട്ടത്.
2023 ഫെബ്രുവരിയിലാണ് നീണ്ട 20 വര്‍ഷക്കാലത്തെ ടെന്നീസ് കരിയര്‍ സാനിയ അവസാനിപ്പിച്ചത്. 2010ലാണ് പാക് ക്രിക്കറ്റർ ഷോയിബ് മാലിക്കിനെ സാനിയ വിവഹം കഴിക്കുന്നത്. 2024ൽ ഇരുവരും വേർപിരിഞ്ഞു.




