
ന്യൂഡല്‍ഹി ; ഫെയ്സ്ബുക്കിലും ത്രെഡ്സിലും ഒരേ സമയംകുറിപ്പുകള് പങ്കുവയ്ക്കാനായി സാധിക്കുന്ന ക്രോസ്- പോസ്റ്റിംഗ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ഇവര്‍ പരീക്ഷിക്കുന്നത് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഒരേ സമയം സ്റ്റോറിയും റീല്‍സും പങ്കുവയ്ക്കാനായി കഴിയുന്ന ഫീച്ചറിന് സമാനമായിയാണ്.ഐ ഒ എസ് ഉപഭോക്താക്കള്‍ മാത്രമായി പരിമിതപ്പെടുത്തിയതായും യൂറോപ്യന്‍ യൂണിയന് ഉള്പ്പെടുത്തുന്നില്ലായെന്നും റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നു.
ഈ ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക ഫെയ്സ്ബുക്കില്‍ നിന്ന് ത്രെഡ്സിലേക്ക് ടെക്സ്റ്റ്, ലിങ്ക് പോസ്റ്റുകള്‍ പങ്കിടാനായി സാധിക്കുന്നു.






