
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പരിക്ക്. അടുത്ത് മാസം തുടക്കമാകുന്ന ഇന്ത്യന്‍ പ്രീമീയര്‍ ലീഗിന്റെ പുതിയ സീസണില്‍ താരം കളിക്കില്ല.ലോകകപ്പിനിടെ തന്നെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ഷമി ലോകകപ്പില്‍ കളിച്ചത് കണങ്കാലിന് പരിക്കേറ്റാണ്.
താരത്തിനെ ശസ്ത്രിക്രിയക്ക് വിധേയമാകും.
ശസ്ത്രക്രിയയ്ക്കായി ഷമി യുകെയിലേക്ക് തിരിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ''ജനുവരി അവസാന വാരത്തിലാണ് ഷമി ലണ്ടനിലേക്ക് പോയത്. അവിടെ വെച്ച് ഷമി കണങ്കാലിന് പ്രത്യേക ഇഞ്ചക്ഷന് എടുത്തു. മൂന്നാഴ്ച കഴിഞ്ഞാല്‍ ഓടാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ കുത്തിവയ്പ്പ് ശരിയായി പ്രവര്‍ത്തിച്ചില്ല. അതിനാല്‍ ശസ്ത്രക്രിയയല്ലാതെ മറ്റ് മാര്‍ഗമില്ല. ഷമി ഉടന്‍ ലണ്ടനിലേക്ക് പോകും. അതുകൊണ്ട് അദ്ദേഹം ഇത്തവണ ഐപിഎല്ലില്‍ കളിക്കില്ല''-ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന് പറഞ്ഞു. പരിക്ക് പറ്റിയ ഉടന്‍ തന്നെ ഷമിക്ക് ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




