
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് കുടിവെള്ളത്തിന്റെ വിതരണം സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ച് കേരള വാട്ടര്‍ അതോറിറ്റി.താല്കാലികമായി 1390 കുടിവെള്ള ചാപ്പുകള് പൊങ്കാല മേഖലയിലും 50 ഷവറുകള്‍ ആറ്റുകാല്‍ മേഖലയിലും സ്ഥാപിച്ചട്ടുണ്ട്.ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറിലും പ്രവര്‍ത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങളും നടത്തിയട്ടുണ്ട്ഐരാണിമുട്ടം ജല സംഭരണിക്കടുത്തും പൊങ്കാല പ്രമാണിച്ച് താല്‍ക്കാലിക വെന്‍ഡിങ് പോയിന്റ് ഒരുക്കി.
24, 25 തീയതികളില്‍ കുടിവെള്ള സംബന്ധമായ മേല്‍നോട്ടത്തിനും അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കുമായി കുര്യാത്തി, കരമന, പി.ടി.പി.നഗര്‍, വെള്ളയമ്പലം, കവടിയാര്‍ , പോങ്ങുംമൂട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ അസി.എന്‍ജിനീയര്‍ അടങ്ങുന്ന ആറു മുഴുവന്‍ സമയ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.






