
വ്യാജ മരണവാര്ത്ത പ്രചരിപ്പിച്ചതിന് ശേഷം ആദ്യമായി പൊതുവിടത്തില് പ്രത്യക്ഷപ്പെട്ട് ബോളിവുഡ് നടി പൂനം പാണ്ഡെ. ക്ഷേത്ര ദര്ശനത്തിനായി എത്തിയതാണ് താരമെന്നാണ് വിവരങ്ങള്. കൈയില് താലവും പിടിച്ച് റോഡിലൂടെ നടക്കുന്ന പൂനത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. താരത്തിനൊപ്പം അംഗരക്ഷകരെയും വീഡിയോയില് കാണാം. ആരാധകരെ നോക്കി നടി അഭിവാദ്യം ചെയ്യുന്നുമുണ്ട്.
വ്യാജ മരണവാര്ത്ത പ്രചരിപ്പിച്ചതിന് ഈയടുത്ത് പൂനം പാണ്ഡെ ഏറെ വിമര്ശനം നേരിട്ടിരുന്നു. സെര്വിക്കല് ക്യാന്സറിനെക്കുറിച്ച് അവബോധം നല്കുന്നതിനുവേണ്ടിയാണ് താന് വ്യാജ മരണവാര്ത്ത സൃഷ്ടിച്ചതെന്ന് പൂനം വെളിപ്പെടുത്തിയിരുന്നു.







Comments