
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ടൗണ്‍വാര്‍ഡില്‍ ബിജെപിക്ക് അട്ടിമറി വിജയം. കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡില്‍ 72 വോട്ടിനാണ് ബിജെപിയുടെ വിജയം. മട്ടന്നൂര്‍ നഗരസഭാ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി വിജയിക്കുന്നത്.
ബിജെപിയിലെ എ മധുസൂദനൻ 72 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. യുഡിഎഫ് കൗണ്‍സിലര്‍ കെ സി പ്രശാന്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥി എ മധുസൂദനന് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബി ജയചന്ദ്രന് രണ്ടാമതും എല്‍ഡിഎഫ് സ്വതന്ത്രന് അമല്‍ മണി മൂന്നാമതുമെത്തി.
അതേസമയം സംസ്ഥാനത്ത് ഇന്നലെ നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉൾപ്പെടെ ആകെ 24416 വോട്ടർമാരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ ഇന്ന് (ഫെബ്രുവരി 23) രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കു.






