
മലയാള സിനിമ പ്രേക്ഷർക്ക് സുപരിചിതയായ താരമാണ് റായ് ലക്ഷ്മി. മോഹൻലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുൻനിര താരങ്ങള്‍ക്കൊപ്പം റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മോഡല്‍ രംഗത്തുനിന്നാണ് താരം അഭിനയത്തിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ ലെഹങ്കയിലുള്ള പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. മൂണ്‍ ഗ്രേ ഓർഗൻസ സെറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. മിറർ വർക്കുകളാല്‍ നിറഞ്ഞ ലെഹങ്കയില്‍ അതിസുന്ദരിയായ താരത്തിന്റെ ചിത്രങ്ങൾ ട്രെൻഡിംഗ് ആകുകയാണ്. ഇടയ്ക്ക് താരം അല്പം തടിച്ചുവെങ്കിലും രൂപത്തിലും പേരിലും മാറ്റം വരുത്തി താരം ആരാധകരെ ഞെട്ടിച്ചു. ലക്ഷ്മി റായ് എന്ന പേര് റായ് ലക്ഷ്മിയെന്നാണ് താരം മാറ്റിയത്.
ഡിസൈനർ അഭിനവ് മിശ്രയുടെ കളക്ഷനില്‍നിന്നുള്ളതാണ് റായ് ലക്ഷ്മി ധരിച്ച ലെഹങ്ക സെറ്റ്. 290,000 രൂപയാണ് ഈ ലെഹങ്കയുടെ വില.
കർക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ്ണ് ലക്ഷ്മി റായ് അഭിനയരംഗത്തേക്ക് എത്തിയത്. അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, പരുന്ത്, മേക്കപ്പ് മാൻ, അറബീം ഒട്ടകോം പി. മാധവൻ നായരും, പ്രിവ്യു, ആറു സുന്ദരിമാരുടെ കഥ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ താരം തിളങ്ങി. നിരവധി ഹിന്ദി, തമിഴ് ചിത്രങ്ങളിലും റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.






