
പശ്ചിമഘട്ടത്തില്‍ ശരീരത്തില്‍ മുളച്ച കൂണുമായി കഴിയുന്ന തവളയെ കണ്ടെത്തി. ശരീരത്തില്‍ കൂണ് മുളച്ച നിലയിലുള്ള റാവൂസ് ഇന്റര്‍മീഡിയറ്റ് ഗോള്‍ഡന്‍-ബാക്ക്ഡ് ഫ്രോഗിനെ (Rao’s Intermediate Golden-backed Frog) കുദ്രേമുഖ് മലനിരകളിലാണ് കണ്ടെത്തിയത്. പശ്ചിമഘട്ടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്.
ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യയിലെ (വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍) പ്രകൃതിശാസ്ത്രജ്ഞരായ ചിന്മയ് മലിയേ, തണ്ണീര്‍ത്തട വിദഗ്ധനായ ലോഹിത് വൈ.ടി എന്നിവരാണ് നിര്‍ണായകമായ കണ്ടെത്തലിന് പിന്നില്‍. 1930-കളിൽ തിരിച്ചറിഞ്ഞ തവള ഇനം കൂടിയാണ് റാവൂസ് ഇന്റര്‍മീഡിയറ്റ് ഗോള്‍ഡന്‍-ബാക്ക്ഡ് തവളകള്‍.40 ഓളം റാവൂസ് ഇന്റര്‍മീഡിയറ്റ് ഗോള്‍ഡന്‍-ബാക്ക്ഡ് ഫ്രോഗുകളെ ഒരു കുളത്തില്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഏറെ കൗതുകരമായി തോന്നിയത് ദേഹത്ത്കൂണ് മുളച്ച് നില്ക്കുന്ന ഒരു തവളയെയാണ്.
തുടര്‍ന്ന് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ ഒരുവശത്ത് മുളച്ച രീതിയിലുള്ളത് ബോണെറ്റ് കൂനുകൾ മുളക്കുന്നത്.






