
ബോളിവുഡിന്റെ പ്രിയ അഭിനേത്രികളാണ് കൃതി സനോനും കരീന കപൂറും തബുവും. ഇവർ മൂന്നുപേരും അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ്. ഇപ്പോഴിതാ ഇവർ മൂന്നാളും കൂടി ബാഡസ് എയർ ഹോസ്റ്റസുമാരായി അവരുടെ ഗ്ലാമറസ് പ്രഭാവലയത്തോടെ ഫുൾ-ഓൺ വിനോദം കൊണ്ടുവരുകയാണ്. കരീന കപൂർ, തബു, കൃതി സനോൺ എന്നിവർ ഒരുമിച്ചെത്തുന്ന ക്രൂ എന്ന സിനിമയുടെ ആദ്യ പോസ്റ്ററുകൾ ആരാധകർക്ക് മുന്നിലെത്തി. കൃതി തന്റെ സോഷ്യൽ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വച്ചിട്ടുണ്ട്. "ചെക്ക്-ഇൻ ചെയ്യാൻ തയ്യാറാണോ? ജോലിക്കാർക്കൊപ്പം പറക്കാൻ സമയമായി!.." എന്ന ക്യാപ്ഷൻ നൽകിയാണ് കൃതി പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. റെഡ് യൂണിഫോമും ബ്ലൂ ഹാറ്റും വച്ച് മോഷ്ടിക്കുക, വ്യാജമാക്കുക, അപകടപ്പെടുത്തുക എന്നിങ്ങനെ ക്യാപ്ഷൻ നൽകിയാണ്ത പോസ്റ്ററിൽ ഈ സ്റ്റണ്ണിങ് താരങ്ങളെ കാണാൻ കഴിയുന്നത്. ഈ വർഷം മാർച്ച് 29 ന് ചിത്രം തിയേറ്ററുകളിൽ എത്തും.






