
മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ. കരിയറില്‍ തിരക്കേറി വരുന്ന കാലത്താണ് നസ്രിയ വിവാഹിതയാകുന്നത്. വിവാഹ ശേഷം ചുരുക്കം സിനിമകളിലെ നടി അഭിനയിച്ചിട്ടുള്ളൂ. അതിലൊരു സിനിമ തെലുങ്കിലായിരുന്നു. താരത്തിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം 'അണ്ടെ സുന്ദരാനികി'യിൽ നാച്ചുറല്‍ സ്റ്റാര്‍ നാനിയായിരുന്നു നായകൻ. തെലുങ്ക് താരം നാനി മലയാളികൾക്കും ഏറെയിഷ്ടമുള്ള താരമാണ്. ഇന്ന് നാനിയുടെ ജന്മദിനമായിരുന്നു. ഇപ്പോഴിതാ പ്രിയ സുഹൃത്തിനു ഹൃദയത്തിൽ ചാലിച്ച ആശംസകൾ നേരുകയാണ് നസ്രിയ. "എന്റെ ഫ്രണ്ടേ... ജന്മദിനാശംസകൾ
നിങ്ങൾക്ക് പ്രായമാകുന്നത് എനിക്ക് നഷ്ടമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല…അതും 40...എന്നാൽ നിങ്ങൾക്ക് പ്രായമാകുമെന്ന് അറിയിക്കാൻ ഇത് നിങ്ങളുടെ മുഖത്ത് പുരട്ടാൻ ഞാൻ ഉടൻ ഉണ്ടാകും...നിങ്ങൾക്ക് മികച്ച ദിവസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.." ഫഹദിനും നാനിയ്ക്കുമൊപ്പമുള്ള ചിത്രത്തിന്റെ കൂടെയാണ് നസ്രിയയുടെ കുറിപ്പ്.






