
ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ആളുകളെ പൊട്ടിച്ചിരിപ്പിക്കുകയും ആവേശംകൊള്ളിക്കുകയും ചെയ്യുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. തെരുവില്‍ വച്ച് ഒരു യുവാവിനെ എടുത്തിട്ടലക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇത്. പൊരിഞ്ഞ അടിയാണ് ഇരുവരും തമ്മില്‍ നടക്കുന്നതെങ്കിലും ചുറ്റും ഇത് കണ്ട് നിന്ന ആളുകള്‍ യുവതിയ്ക്ക് നല്ല പ്രോത്സാഹനമാണ് നല്‍കുന്നത്.
@Ghar Ke Kalesh എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏതോ ഒരു മാര്‍ക്കറ്റില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഒരു യുവാവും യുവതിയും തമ്മില്‍ പൊരിഞ്ഞ അടി നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയുടെ കാപ്ഷനില്‍ ഇവരെ ദമ്പതികള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. വളകളൊക്കെ വില്‍ക്കുന്ന ഒരു കടയുടെ മുന്നില്‍ നിന്നാണ് വഴക്ക് തുടക്കുന്നത്. രണ്ടുപേരും തമ്മില്‍ ശാരീരികമായി പരസ്പരം ആക്രമിക്കുന്നിടത്തേക്കാണ് ആദ്യം തന്നെ കാര്യങ്ങള്‍ പോകുന്നത്. ആദ്യം മുതലേ യുവതിയാണ് യുവാവിനെ കൂടുതലായും ആക്രമിക്കുന്നത്.
തുടര്‍ന്ന് ഇരുവരും വഴിയിലേക്ക് വീഴുന്നതും കടയുടെ മുന്നില്‍ വച്ചിരിക്കുന്ന സാധനങ്ങളെല്ലാം നിലത്തേക്ക് വീഴുന്നതുമാണ് കാണുന്നത്. ഒരുതരി പോലും വിട്ടുകൊടുക്കാതെ യുവതി യുവാവിനെ ആക്രമിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ചുറ്റും കൂടി നിന്ന ആളുകള്‍ ഇതെല്ലാം കണ്ട് ആസ്വദിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ അടി അവസാനിക്കുമ്പോള്‍ എല്ലാവരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതാണ് കാണുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. ചിലര്‍ അഭിപ്രായപ്പെട്ടത് ഇത് സ്ക്രിപ്പ്റ്റെഡ് വീഡിയോ ആണെന്നാണ്. ഏതായാലും വീഡിയോ ആളുകളെ പൊട്ടിച്ചിരിപ്പിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
WWE kinda kalesh b/w a Couple in Public
pic.twitter.com/xLs6Kq7p5d— Ghar Ke Kalesh (@gharkekalesh) February 21, 2024






