സ്ത്രീകളെ സംബന്ധിച്ച് സാരിയുടുക്കുക, സാരിയുടുത്ത് നടക്കുക എന്നതൊക്കെ കുറച്ച് മെനക്കേടുള്ള പണിയാണ്. എല്ലാവര്‍ക്കുമൊന്നും അതത്ര എളുപ്പത്തില്‍ നടക്കില്ല. ഒട്ടും ഈസിയല്ലാത്ത വേഷം എന്നാണ് സാധാരണയായി സാരി അറിയപ്പെടുന്നത് തന്നെ. വിദേശികളൊക്കെ വളരെ അത്ഭുതത്തോടെ ഇന്ത്യന്‍ സ്ത്രീകള്‍ സാരിയുടുത്ത് അനായാസമായി നടക്കുന്നതും വിവിധ ജോലികള്‍ ചെയ്യുന്നതുമെല്ലാം വീക്ഷിക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ വൈറലായി മാറുന്നത് ഒരു യുവതിയുടെ സാരിയുടുത്തുള്ള ജിംനാസ്റ്റിക് പ്രകടനങ്ങളാണ്.
പിങ്ക് സാരിയും ഓറഞ്ചു ബ്ലൗസും ധരിച്ച ഒരു യുവതിയേയാണ് വീഡിയോയില്‍ കാണുന്നത്. അവളുടെ ജിംനാസ്റ്റിക് പ്രകടനങ്ങള്‍ ആരേയും അമ്പരപ്പിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പലര്‍ക്കും സാരിയുടുത്ത് നടക്കുക എന്നത് തന്നെ വളരെ പ്രയാസകരമാണ്. ആ സമയത്താണ് യുവതിയുടെ ഈ ആരേയും അമ്പരപ്പിക്കുന്ന പ്രകടനം എന്നോര്‍ക്കണം.
@Kairavi Rajput എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'അവള് ഒരു വെള്ള സാരിയുടുത്താണ് ജിംനാസ്റ്റിക്സ് ചെയ്തിരുന്നെങ്കില്‍ പേടിയാകുമായിരുന്നു' എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ എഴുതിയിരിക്കുന്നത്. 534.9K വ്യൂ വീഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'വെള്ള സാരിയില്‍ ആരെങ്കിലും ഇത് ചെയ്യുന്നത് കണ്ടാല്‍ ഒരു രണ്ട് മൂന്നു പേരെങ്കിലും ഹൃദയാഘാതം വന്ന് മരിച്ചേനെ' എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍, എന്ത് കാര്യത്തിലും രണ്ട് പക്ഷമുണ്ടാകും എന്നാണല്ലോ പറയാറ്. അതുപോലെ, ഈ വീഡിയോയിലെ യുവതിയുടെ കഴിവിനെ അഭിനന്ദിച്ച് കമന്റിട്ടവര്‍ അനവധിയുണ്ട്. അതുപോലെ തന്നെ വിമര്‍ശിച്ച് കമന്റിട്ടവരും കുറവല്ല. 'സാരിയുടുത്ത് ഇത് ചെയ്യണം എന്ന് എന്തായിരുന്നു നിര്‍ബന്ധം, സാരിയുടുത്ത് നടത്തുന്ന എന്തെങ്കിലും മത്സരം വരുന്നുണ്ടോ' എന്നാണ് വിമര്‍ശകര്‍ കമന്റിട്ടിരിക്കുന്നത്.

Comments