
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സ്വാസിക. മിനിസ്ക്രീനിലൂടെ വെള്ളിത്തിരയില്‍ എത്തി വളരെ ബോള്‍ഡും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ സ്വാസിക സംസ്ഥാന അവാര്‍ഡ് വരെ സ്വന്തമാക്കിയിരുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബിനെ ദീർഘകാല പ്രണയത്തിന് ശേഷം സ്വാസിക വിവാഹം കഴിച്ചിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും ആഘോഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയതാണ്. ഇപ്പോഴിതാ രണ്ടുപേരും ഒരുമിച്ചുള്ള പ്രണയാതുരമായ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സ്വാസിക. പ്രേമിന്റെ കൈയിൽ പിടിച്ച് പൊങ്ങി ചാടുന്ന സ്വാസികയെ ചിത്രത്തിൽ കാണാം. രണ്ടു പേരും ഒരുമിച്ചു നിൽക്കുന്നതും അതിനു ഇടയിലൂടെ ഉദിച്ചുയരുന്ന സൂര്യനും ലവ് ഇമോജി ക്രീയേറ്റ് ചെയ്യുന്ന ചിത്രവുമുണ്ട്.






