
ഇന്ത്യയിലെ വഴിയരികിലെ തട്ടുകടയില്‍ നിന്നും ചായ ആസ്വദിച്ച് മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും പ്രശസ്ത മനുഷ്യസ്നേഹിയുമായ ബില്‍ ഗേറ്റ്സ്. തന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്നുള്ള അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച രസകരമായ വീഡിയോ വൈറലാണ്. ഇന്ത്യയിലെ പ്രാദേശിക സംസ്ക്കാരം ബില്‍ഗേറ്റ്സ് ആസ്വദിക്കുന്നതായി വീഡിയോയില്‍ കാണുന്നു.
സോഷ്യല്‍ മീഡിയയിലെ പ്രശസ്തയായ ഡോളി ചായ്വാല നിയന്ത്രിക്കുന്ന ഒരു ചായക്കടയില്‍ നിന്നാണ് ആഗോളപ്രശസ്തന്‍ ഒരു ഗ്ളാസ് ചായ ആസ്വദിക്കുന്നത്. ഡോളി ചായ്വാലയോട് ബില്‍ഗേറ്റ്സ് ചായ അഭ്യര്ത്ഥിക്കുന്നതോടെയാണ് ക്ലിപ്പ് ആരംഭിക്കുന്നത്. തന്റെ പ്രത്യേക വണ്ടിയില്‍ ചായ തയ്യാറാക്കുന്ന ചായ വില്പനക്കാരന്റെ അതുല്യമായ രീതിതാണ് ദൃശ്യത്തിന്റെ ഹൈലൈറ്റ്. ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട പാനീയം നിര്‍മ്മിക്കുന്നതിലെ കലാപരമായ ഒരു കാഴ്ച തന്നെ വീഡിയോ വാഗ്ദാനം ചെയ്യുന്നു.
''ഇന്ത്യയിലെ നിത്യജീവിതത്തില്‍ കണ്ടെത്തിയ പുതുമകളോടുള്ള തന്റെ പ്രശംസ പങ്കുവെച്ചുകൊണ്ടാണ് ബില്‍ഗേറ്റ്സ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലേക്ക് എത്തിയതിന്റെ ആവേശവും ബില്‍ഗേറ്റ്സ് പ്രകടിപ്പിക്കുന്നുണ്ട്. ജീവന് രക്ഷിക്കാനും മെച്ചപ്പെടുത്താനും പുതിയ വഴികളില്‍ പ്രവര്‍ത്തിക്കുന്ന അവിശ്വസനീയമായ പുതുമയുള്ളവരുടെ നാടെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ലക്ഷക്കണക്കിന് കാഴ്ചകളാണ് വീഡിയോ നേടിയത്. വീഡിയോയ്ക്ക് കമന്റും ഏറെയാണ്. മാര്‍വലിന് പോലും സങ്കല്പ്പിക്കാന് കഴിയാത്ത ക്രോസ്ഓവര്‍ എന്നാണ് ഒരു വിശേഷണം. ഡോളി ചായ്വാലയെ 'ഏറ്റവും ഭാഗ്യവാന്' എന്നാണ് മറ്റൊരാള്‍ വിളിക്കുന്നത്. ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും മഹത്തായ പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ബില്‍ ഗേറ്റ്സ് ഇന്ത്യാ സന്ദര്‍ശനം നടത്തിയരിക്കുന്നത്.






