
കൊഴിഞ്ഞാമ്പാറ; ഭാര്യയെ ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു. ഗീതയെയാണ് ഭര്‍ത്താവ് ഷണ്മുഖം കൊലപ്പെടുത്താനായി ശ്രമിച്ചത്.തുടര്‍ന്ന് ഷണ്മുഖത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ ജോലിക്ക് പോകുന്നതിനായി സ്റ്റാന്‍ഡിലെത്തിയതായിരുന്നു ഗീത. അതിനിടെ ഷണ്മുഖം അവരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ടെത്തിയ ബസ് ഡ്രൈവറാണ് ഗീതയെ രക്ഷിച്ചത്.പിന്നാലെ അയാള്‍ ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു.ആളുകള്‍ ഗീതയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.ഗീതയ്ക്ക് കഴുത്തിലും ചുമലിലും പരുക്കുകളുണ്ട്.ഇതിന് മുന്‍പും ഇയാള്‍ ഭാര്യയെ ഉപദ്രവിക്കാനായി ശ്രമിച്ചട്ടുണ്ട്. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല.






