
ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട തങ്ങളുടെ മോഡല്‍ നിരയില്‍ ഹൈബ്രിഡ് മോഡലുകളില്‍ ഫോക്കസ് ചെയ്യുകയാണ്. തങ്ങളുടെ ജനപ്രിയ എസ്യുവി മോഡലായി CR-V -യ്ക്ക് ഒരു ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഓപ്ഷന് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. നിലവില്‍ യു എസ് വിപണിയിലാണ് നിര്‍മ്മാതാക്കള്‍ ഈ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനത്തിന് 29 മൈല്‍ (46 കിലോമീറ്റര്‍) ഓള് ഇലക്ട്രിക് ഡ്രൈവിംഗ് റേഞ്ച് ഉള്‍പ്പെടുന്ന 270 മൈല്‍, ഏകദേശം 435 കിലോമീറ്റര്‍ EPA റേറ്റഡ് ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കും. ജനറല്‍ മോട്ടോര്‍സുമായി സഹകരിച്ച് ഹോണ്ട വികസിപ്പിച്ചെടുത്ത ഒരു കോംപാക്ട് ക്രോസ്ഓവര്‍ എസ്യുവിയാണ് CR-V e:FCEV എന്നത്.
മിഷിഗണിലെ ഇരു കമ്പനികളുടെ ഫ്യുവല്‍ സെല്‍ സിസ്റ്റം മാനുഫാക്ചറിംഗ് (FCSM) സംയുക്ത സംരംഭം നിര്‍മ്മിക്കുന്ന ഫ്യുവല്‍ സെല്‍ മൊഡ്യൂളുകള്‍ ഉപയോഗിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷാവസാനം വിപണിയില്‍ വാഹനം ലീസിന് ലഭ്യമാകും, എന്നാല്‍ വിലയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫ്യുവല്‍ സെല്‍ മൊഡ്യൂളുകള്‍ 174 bhp പരമാവധി കരുത്തും 310 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 92.2 kW പവര്‍ പുറപ്പെടുവിക്കുന്നു. ബാറ്ററിക്ക് 17.7 kWh എനര്‍ജി കപ്പാസിറ്റിയുണ്ട്, ഒരു സാധാരണ വോള്‍ ഔട്ട്ലെറ്റ് വഴിയോ ലെവല്‍ 2 ചാര്ജറിലൂടെയോ വാഹനം റീചാര്‍ജ് ചെയ്യാം. ചെറിയ വീട്ടുപകരണങ്ങള്‍ക്കോ ക്യാമ്പിംഗ് ഉപകരണങ്ങള്‍ക്കോ വേണ്ടി 1.5 kW പവര്‍ നല്‍കിക്കൊണ്ട് FCEV-ക്ക് ബൈ ഡയറക്ഷണല്‍ ചാര്‍ജിംഗ് കഴിവുകള്‍ ഉണ്ടായിരിക്കും എന്നതും ശ്രദ്ധേയമാണ്.
വാഹനത്തിന്റെ വലിപ്പത്തിന്റെ കാര്യം നോക്കിയാല്‍, ഇത് ബേസിക്കായി ഒരു CR-V ആണ്, അതിനാല്‍ വിശാലമായ സ്പെയ്സ് പ്രതീക്ഷിക്കരുത്. 2024 -ലെ ഗ്യാസൊലിന്‍ പവര്‍ മോഡലിന് സമാനമായ 2700 mm വീല്‍ബേസാണ് ഇതിനുമുള്ളത്, മൊത്തത്തില്‍ 4765 mm നീളവും അളക്കുന്നു. ഹൈഡ്രജന്‍ ഫ്യൂവലിംഗ് സ്റ്റേഷന് വിവരങ്ങള്‍ ഉള്‍പ്പെടുന്ന കമ്പനിയുടെ കണക്റ്റഡ് ആപ്പായ ഹോണ്ട ലിങ്ക് FCEV -ല്‍ സ്റ്റാന്‍ഡേര്‍ഡ് ആയി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.






