
കല്‍പ്പറ്റ; സുഹൃത്തിനെ ഹെല്‍മറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുറ്റക്കാരനല്ലായെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.കല്‍പ്പറ്റ അഡീഷണല്‍ കോടതിയാണ് റഷീദിനെ വെറുതെ വിട്ടത്.
പണം തിരികെ നല്‍കാത്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സണ്ണിയെ റഷീദ് ഹെല്‍മറ്റിന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ റഷീദ് കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിയിക്കുന്നതിന് പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനസ് നിരീക്ഷിച്ചു.






