ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണ് വിവാഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാഹഘോഷങ്ങള്‍ ഏറ്റവും വ്യത്യസ്തമായ രീതിയില്‍ നടത്താനാണ് ആളുകള്‍ ശ്രമിക്കുന്നത്. ഇതിനായി എത്ര പണം വേണമെങ്കിലും മുടക്കാന്‍ ആളുകള്‍ തയ്യാറാണ്. എങ്ങനെയും വിവാഹം വ്യത്യസ്തമാക്കി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റണം എന്നാണ് എല്ലാവരുടെയും ഉദ്ദേശം. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു വിവാഹചടങ്ങുമായി ബന്ധപ്പെട്ട ആഘോഷമാണ് നെറ്റീസണ്‍സിന്റെ വിമശനം ഏറ്റുവാങ്ങുന്നത്. മുംബൈയില്‍ നിന്നുള്ള ദമ്പതികളാണ് അവരുടെ ഹല്‍ദി ആഘോഷത്തിന്റെ പേരില്‍ വിമര്ശിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നത്.
സ്പെയിനിലെ പ്രസിദ്ധമായ ലാ ടൊമാറ്റിന ഫെസ്റ്റിവലിന്റെ തീമിലാണ് ഇവര്‍ ഇവരുടെ ഹല്‍ദി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ടൊമാറ്റിന ഹല്‍ദി എന്നാണ് ഇതറിയപ്പെടുന്നത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് റെഡ്ഡിറ്റില്‍ പങ്കുവച്ചിരിക്കുന്നത് r/InstaCelebsGossip എന്ന യൂസറാണ്. 'ഈ റീല്‍ എന്തിന് വേണ്ടിയുള്ളതാണ്. ഏസ്തെറ്റിക്ക്സിന്റെ പേരില്‍ കിലോ കണക്കിന് ഭക്ഷണം പാഴാക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുന്നത്' എന്നാണ് ഇയാള്‍ ഇതിനൊപ്പം കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ആളുകള്‍ ഇത്തരം ഒരു ഹല്‍ദിയെ തീരെ സ്വീകരിക്കുന്നില്ല എന്നാണ് കമന്റുകള്‍ കാണുമ്പോള്‍ മനസിലാവുന്നത്. എന്തിനാണ് ഇങ്ങനെ ഒരു ചടങ്ങ് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. അതുപോലെ സ്പെയിനിലെ തക്കാളി ഉത്സവത്തില്‍ കേടുവന്ന തക്കാളികളാണ് ഉപയോ?ഗിക്കുന്നത് എന്നും ഇവിടെ നല്ല ഫ്രഷ് തക്കാളികള്‍ ഉപയോഗിച്ചു കൊണ്ടാണ് ഇത് ചെയ്തിരിക്കുന്നത് എന്നും ഇതിന്റെ ആവശ്യം എന്തായിരുന്നു എന്ന് ചോദിച്ചവരും ഉണ്ട്. എന്തായാലും വെറൈറ്റിക്ക് വേണ്ടി ചെയ്തതാണെങ്കിലും ആളുകളെ ഈ വെറൈറ്റി ഹല്‍ദി അത്ര സന്തോഷിപ്പിച്ചിട്ടില്ല എന്നാണ് ഈ പോസ്റ്റിന് വരുന്ന കമന്റുകള്‍ കാണുമ്പോള്‍ മനസിലാവുന്നത്.

What ?? This reel has blown up for what exactly? How is the wastage of kgs and kgs of food justified in the name of aesthetics?
byu/Acceptable-Map-8137 inInstaCelebsGossip

Comments