
ന്യൂഡല്‍ഹി; പുകയില കമ്പിനിയുടെ ഉടമസ്ഥന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 50 കോടി രൂപയോളം വിലമതിക്കുന്ന ആഡംബര കാറുകലും 4.5 കോടി പണവും പിടിച്ചെടുത്തു. ബന്‍ഷിധര്‍ പുകയില കമ്പിനിയുടെ ഉടമസ്ഥന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. രേഖകളില്‍ കാണിച്ചിരിക്കുന്ന വരുമാനവും യഥാര്‍ഥ്യത്തിലുള്ള വരുമാനവും തമ്മില്‍ വിത്യാസമുണ്ടെന്ന വിവരത്തിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
റെയ്ഡില്‍ കണ്ടെത്തിയത് 50 കോടിയോളം വിലവരുന്ന ആഡംമ്പര കാറുകളാണ്. ഇതിന് പുറമേ 4.5 കോടിയോളം രൂപയും കണ്ടെത്തിയട്ടുണ്ട്.പ്രധാനപ്പെട്ട പാന്മാസാല ഗ്രൂപ്പുകള്‍ക്കെല്ലാം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ഇവരാണ്.






