ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. ഓപ്പോ എഫ് 25 പ്രോ (OPPO F25 Pro ) ആണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 23,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. ഓപ്പോയുടെ എഫ് സീരീസിലെ ഏറ്റവും സ്ലിം 5ജി ഫോണാണ് ഇത് എന്നാണ് പറയപ്പെടുന്നത്. 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഡൈമെന്‍സിറ്റി 7050 ചിപ്സെറ്റ്, 64 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം IP65-റേറ്റിങ് തുടങ്ങി ആകര്‍ഷകമായ നിരവധി ഫീച്ചറുകള്‍ ഓപ്പോ എഫ്25 പ്രോയിലുണ്ട്.
ഓപ്പോ എഫ്25 പ്രോ 5ജിയുടെ 8GB + 128GB വേരിയന്റിന് 23,999 രൂപയും 8GB + 256GB വേരിയന്റിന് 25,999 രൂപയും ആണ് വില. OPPO ഇ-സ്റ്റോര്‍, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, മെയിന്‍ലൈന്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള് എന്നിവയില്‍ 2024 മാര്‍ച്ച് 5 മുതല്‍ ഉപകരണം വില്‍പ്പനയ്ക്കെത്തും. തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ക്കൊപ്പം ഓപ്പോ എഫ്25 പ്രോ 5ജി വാങ്ങുമ്പോള്‍ 10 ശതമാനം വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. ക്യാഷ്ബാക്ക്, 9 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ഉണ്ട്. 180 ദിവസത്തെ സ്ക്രീന്‍ പ്രൊട്ടക്ഷന്‍ ഡീലുകളും ഉണ്ട്. താല്പര്യമുള്ളവര്ക്ക് പ്രീ ഓഡര്‍ ചെയ്യാന്‍ സാധിക്കും.
120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2412×1080 പിക്സലുകള്‍) ഫുള്‍ HD+ AMOLED കര്‍വ്ഡ് സ്ക്രീന്‍, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷന്‍. ഒക്ട-കോര്‍ (2 x 2.6GHz Cortex-A78 + 6x 2GHz Cortex-A55 CPU-കള്‍) മീഡിയടെക് ഡൈമെന്‍സിറ്റി 7050 6nm പ്രൊസസര്‍, മാലി-G68 MC4 ജിപിയു. 8GB LPDDR4x റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, ഡ്യുവല്‍ സിം (നാനോ + നാനോ), ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP65 റേറ്റിങ് എന്നിവയും ഈ ഓപ്പോ ഫോണിന്റെ ഫീച്ചറുകളുടെ ലിസ്റ്റില്‍ പെടുന്നു.
ഓമ്നിവിഷന്‍ OV64B സെന്‍സറുള്ള 64-മെഗാപിക്സല്‍ പ്രധാന ക്യാമറ, സോണി IMX355 സെന്‍സറുള്ള 8-മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ക്യാമറയും 16mm f/2.2 ലെന്‍സും ഒപ്പം ക്ലോസിംഗിനായി 2-മെഗാപിക്സല്‍ മാക്രോ ക്യാമറയും ഉള്‍പ്പെടുന്നതാണ് ഇതിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റ്. ഈ ഓപ്പോ ഫോണില്‍ കണക്റ്റിവിറ്റിക്കായി, എന്‍എഫ്സി, ബ്ലൂടൂത്ത് 5.3, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, അതിവേഗ ഇന്റര്‍നെറ്റ് ആക്സസിനായുള്ള 5 ജി കണക്റ്റിവിറ്റി, തടസ്സമില്ലാത്ത വയര്‍ലെസ് കണക്റ്റിവിറ്റിക്കായി വൈഫൈ 6 എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. 67W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

Comments