
കോഴിക്കോട്; മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സിനിമ താരവും ബിജെ ി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടക്കാവ് പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.ബോധപൂര്‍വം അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഐപി സി 354 പോലീസ് ആക്ടിലെ 119 എ ന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഢ ഒക്ട്ോബര് 27ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു.
് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റി. മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളില്‍ കൈ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റി. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.






