ഐശ്വര്യാറായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയും ആമിര്‍ഖാന്റെ മകന് ആസാദ് റാവു ഖാനും പഠിക്കുന്നത് ഒരേ സ്കൂളിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഇരുവരുമായി ബന്ധപ്പെട്ട വീഡിയോകള്‍ ആരാധകര്‍ നേരത്തേ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തു വിട്ടിട്ടുമുണ്ട്. ഇവരുടെ സ്കൂളിലെ ഒരു വാര്‍ഷികാഘോഷമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ വിശേഷം.
മാതാപിതാക്കളായ അഭിഷേകിന്റെയും ഐശ്വര്യാറായിയുടേയും ആമിര്‍ഖാന്റെയും മുന്നില്‍ ആരാധ്യയും ആസാദും ചേര്‍ന്ന് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നൃത്ത പരിപാടിയും അത് മാതാപിതാക്കള്‍ ആസ്വദിക്കുന്നതിന്റെയും വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. മക്കളുടെ പ്രകടനം കാണാന്‍ ആമിര്‍ഖാനും ഐശ്വര്യാറായിയും അഭിഷേക് ബച്ചനുമെല്ലാം ആദ്യ വരിയില്‍ തന്നെ ഉണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ധീരുഭായി അംബാനി അന്താരാഷ്ട്ര സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്. വീഡിയോയില്‍ സ്കൂളിന്റെ ചെയര്‍പേഴ്സണ്‍ നിതാ അംബാനിയും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. റെയില്‍ ഗാഡി എന്ന ഗാനത്തില്‍ മറ്റു കുട്ടികള്‍ക്കൊപ്പമാണ് ആരാധ്യയും ആസാദും നൃത്തം ചെയ്യുന്നത്. മകളുടെ ചലനങ്ങള്‍ അഭിമാനത്തോടെ വീഡിയോയില്‍ പകര്‍ത്തുന്ന ഐശ്വര്യാറായിയേയും പ്രകടനത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ആമിറിനെയും കാണാം. ഏറ്റവും ഒടുവില്‍ മകള്‍ക്കൊപ്പം അഭിഷേകും നൃത്തം ചെയ്യുന്ന വീഡിയോയുമുണ്ട്.

Abhishek and Aishwarya enjoying Aaradhya's annual day function pic.twitter.com/G0JkHAPA2a
— Bewitching Bachchans (@TasnimaKTastic) January 7, 2017

Comments