ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന് ആനന്ദ് അംബാനിയുടെ വിവാഹം ഇന്ത്യ മുഴുവന്‍ ആഘോഷിക്കുന്ന ഒരു വിവാഹമായി മാറിയിരിക്കുകയാണ്. ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ ഗുജറാത്തിലെ ജാംനഗറില്‍ നടക്കുകയാണ്. പ്രീ വെഡിങ് പാർട്ടിക്ക് ആഗോള നേതാക്കള്‍ മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ എത്തിയിട്ടുണ്ട്.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സ്, തുടങ്ങി ആഗോള വ്യവസായ പ്രമുഖരും മുകേഷ് അംബാനിയുടെ ക്ഷണം സ്വീകരിച്ച് എത്തിയിട്ടുണ്ട്. അനന്ത് അംബാനിയും പ്രതിശ്രുത വധു രാധിക മെർച്ചന്റും അതിഥികളെ സ്വീകരിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകണ്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ വൈറലാകുന്നത് ആനന്ദ് അംബാനിയുടെ കൈയിലെ വാച്ച് കണ്ട് ഞെട്ടുന്ന മാർക്ക് സക്കർബർഗിന്റെ ഭാര്യ പ്രിസില്ല ചാന്റെ വീഡിയോ ആണ്.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും മാർച്ച് ഒന്നിന് ആനന്ദിന്റെ വിവാഹത്തിന് മുമ്പുള്ള റിസപ്ഷനില്‍ പങ്കെടുക്കാൻ എത്തിയതാണ്. അവിടെ വച്ചാണ് ആനന്ദിന്റെ കൈയില്‍ കെട്ടിയ വാച്ച് ആനന്ദിനോട് സംസാരിക്കുന്ന മാർക്ക് സക്കർബർഗിനൊപ്പം നില്ക്കുന്ന പ്രിസില്ല കാണുന്നത്. പ്രിസില്ല ആനന്ദിന്റെ കൈയിലെ വിലയേറിയ റിസ്റ്റ് വാച്ച് കണ്ട് അമ്പരക്കുന്നതും, ആനന്ദിന്റെ കൈത്തണ്ടയില്‍ പിടിച്ച് നോക്കുന്നതും വീഡിയോയില്‍ കാണാം. കോടികള്‍ വിലമതിക്കുന്ന റിച്ചാർഡ് മില്ലെ റിസ്റ്റ് വാച്ചാണ് അനന്ത് അംബാനി അണിഞ്ഞത്. വാച്ചിനെക്കുറിച്ച് മൂവരും ചർച്ച ചെയ്യുന്നതും വിഡിയോയില്‍ കാണാം.
100,561,584 രൂപയാണ് ആഡംബര റിസ്റ്റ് വാച്ചിന്റെ വില എന്നതുതന്നെയാണ് പ്രത്യേകത. ആഡംബര വാച്ചുകളുടെ ലോകത്തിലെ താരതമ്യേന പുതിയ ബ്രാൻഡാണ് റിച്ചാർഡ് മില്ലെ. റിച്ചാർഡ് മില്ലെ വാച്ചുകളുടെ പ്രത്യേകത കനത്ത ആഘാതങ്ങളെയും ചലനങ്ങളെയും നേരിടാനുള്ള കഴിവാണ്. അതുകൊണ്ടാണ് റാഫേല്‍ നദാല്‍, ബുബ്ബ വാട്സണ് തുടങ്ങിയ കായിക താരങ്ങളെ ബ്രാൻഡ് അംബാസഡർമാരാക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാൻ, സല്മാൻ ഖാൻ, ആമിർ ഖാൻ, സേഫ് അലി ഖാൻ, രണ്‍വീർ സിങ്, രണ്‍ബീർ കപൂർ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ദീപിക പദുക്കോണ്‍, കരീന കപൂർ, ആലിയ ഭട്ട്, സാറ അലിഖാൻ, ജാൻവി കപൂർ തുടങ്ങി ബോളിവുഡിലെ താരങ്ങള്‍ ചടങ്ങിയ്ക്ക് എത്തിയിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളം വീഡിയോകളും ആഘോഷങ്ങളില്‍ പങ്കെടുന്നതിന്റെ ഭാഗമായുള്ള നൃത്തങ്ങളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ചടങ്ങുകള്‍ മാർച്ച് ഒന്നിന് തുടങ്ങി ഇന്നലയാണ് സമാപിച്ചത്.

Comments