
ജീവിതത്തില്‍ പ്രണയം തോന്നാത്തവായി ആരും ഉണ്ടാകില്ല. ചിലരുടെ പ്രണയം വിവാഹത്തിലേക്കും കുടുംബജീവിതത്തിലേക്കും എത്തുമ്പോള്‍ മറ്റുചില പ്രണയങ്ങള്‍ പലകാരണങ്ങള്‍ക്കൊണ്ടും പാതിവഴിയില്‍ മുറിഞ്ഞു പോകാറുണ്ട്. എന്നാല്‍ പരസ്പരം പിരിയുമ്പോഴുണ്ടാകുന്ന ഈ വേദന അല്പം കഠിനം തന്നെയാണ്. ഈ സമയത്തെല്ലാം ആ ബന്ധം ഉപേക്ഷിക്കേണ്ടിയിരുന്നില്ല എന്ന തോന്നല്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. സമാനമായ ഒരു അനുഭവത്തിലൂടെയാണ് ഇവിടെ മലേഷ്യക്കാരനായ ഒരു യുവാവ് കടന്നുപോകുന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് യുവാവും കാമുകിയും തമ്മില്‍ ബ്രേക്കപ്പായത്. എന്നാല്‍ താനിപ്പോള്‍ അതില്‍ ഖേദിക്കുന്നു എന്നാണ് യുവാവ് പറയുന്നത്. മലേഷ്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ Dcard ലാണ് യുവാവ് ഇക്കാര്യം പങ്കുവച്ചത്. രണ്ട് വര്‍ഷം മുന്‍പ് കാമുകിയുമായി പിരിഞ്ഞെങ്കിലും വീണ്ടും ആ യുവതിയുമായി പ്രണയ ബന്ധത്തിലാവന് താന്‍ ആഗ്രഹിക്കുന്നു എന്നാണ് യുവാവ് പറയുന്നത്. തനിക്ക് മറ്റൊരു ബന്ധം ഉണ്ടായതുകൊണ്ടാണ് ആ പ്രണയബന്ധം തകര്‍ന്നത് എന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്.
ബ്രേക്കപ്പായ ശേഷം പഴയ കാമുകി അതീവ സുന്ദരിയായെന്നും, ഉന്നത ജോലിസ്ഥാനത്തെത്തിയെന്നും യുവാവ് പങ്കുവച്ചു. അ്വള്‍ ഒരു മികച്ച കമ്പനിയില്‍ മികച്ച സ്ഥാനത്താണ് ഇരിക്കുന്നത്. അതുപോലെ അവള് ഇപ്പോള്‍ ഒരു പിയാനോ ടീച്ചര്‍ കൂടിയാണെന്ന് യുവാവ് പറയുന്നു.
പഴയ കാമുകിയുമായി പിരിഞ്ഞ ശേഷം ഒരുപാട് സ്ത്രീകളുമായി താന്‍ പ്രണയത്തിലായി നോക്കി. എന്നാല്‍ അവളുടെ അത്രേം നല്ല ഒരാളെ കണ്ടെത്താ തനിക്ക് സാധിച്ചില്ല. അങ്ങനെ ഒരാളെ കണ്ടെത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതിനാല്‍ അവളുമായി വീണ്ടും പ്രണയത്തിലാവണം എന്നുണ്ട്. അത് നടക്കുമോ എന്നാണ് യുവാവ് ചോദിക്കുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് യുവാവിന്റെ പോസ്റ്റ് വൈറലായത്. നിരവധി ആളുകളാണ് തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. കൂടുതല്‍ പേരും യുവാവിനെ വിമര്‍ശിച്ച് സംസാരിച്ചു. ഒരിക്കല്‍ അവളെ ചതിച്ചതും പോരാ, വീണ്ടും ബന്ധം തുടങ്ങാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ക്ക് നാണമില്ലേ എന്നാണ് പലരും ചോദിക്കുന്നത്.






