
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും വ്യവസായി വീരേൻ മർച്ചന്റെ മകൾ രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ മാർച്ച് 1 മുതൽ 3 വരെ ഗുജറാത്തിലെ ജാംനഗറിൽ നടന്നു. സ്പോർട്സ് ലോകം മുതൽ സിനിമകൾ തുടങ്ങി ടെക്നോളജി വരെയുള്ള എല്ലാ മേഖലകളിൽ നിന്നുമുള്ള പ്രശസ്തരായ പേരുകൾ ഈ പരിപാടികളിൽ പങ്കെടുത്തിരുന്നു. ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനും ഗൗരി ഖാനും കുടുംബത്തോടൊപ്പം ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഗൗരി. ഇളയ മകൻ അബ്രാമിനൊപ്പമുള്ള ചിത്രമാണ് ഗൗരി പങ്കിട്ടത്. ഒരു മഹാറാണിയെപ്പോലെ ഗൗരിയും രാജകുമാരനെപ്പോലെ അബ്രാമും ചിത്രങ്ങളിൽ തിളങ്ങി.
നേവി ബ്ലൂ എംബ്രോയ്ഡറി ചെയ്ത അനാർക്കലിയിൽ ഗൗരി അതിമനോഹരമായി കാണപ്പെട്ടു. വി-ആകൃതിയിലുള്ള നെക്ക്ലൈനും വസ്ത്രത്തിലെ അലങ്കാരങ്ങളും സങ്കീർണ്ണമായ എംബ്രോയ്ഡറി വർക്കുകളും ഏറെ മനോഹരമായിരുന്നു. നേവി ബ്ലൂവിനോപ്പം വെള്ളി നിറത്തിലായിരുന്നു അലങ്കാരങ്ങൾ.
കറുത്ത പാട്യാല പൈജാമയും കറുത്ത പാദരക്ഷയും ജോടിയാക്കിയ ഗോൾഡൻ ബട്ടണുകളുള്ള കറുത്ത കുർത്ത ധരിച്ചാണ് അബ്രാം സുന്ദരനായി തിളങ്ങിയത്.
"എനിക്ക് നല്ലൊരു ഡിസൈൻ സ്റ്റോറി ഇഷ്ടമാണ്! സോയയുടെ 'ഹെർ ബികമിംഗ്' ഇക്കാത്തിൻ്റെ വ്യതിരിക്തമായ ജ്യാമിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മനോഹരമായ ഒരു ഉയർന്ന ആഭരണ ശേഖരമാണ്. ഫാൽഗുനി & ഷെയ്നിൻ്റെ മനോഹരമായ ഷരാരയുമായി ജോടിയാക്കിയത്, ഇത് ഒരു ആഘോഷത്തിന് ഏറ്റവും അനുയോജ്യമായ വികാരമാണ്!..." എന്നാണ് ചിത്രത്തിനൊപ്പം ഗൗരി കുറിച്ചത്.






