
കോഴിക്കോട്; കക്കയത്ത് ഇറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലുന്നതിനായുള്ള ഉത്തരവിറക്കി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് പോലീസ്. മയക്കുവെടിവച്ച് കാട്ടുപോത്തിനെ പിടികൂടണം. അതിന് സാധിക്കാത്ത പക്ഷം വെടിവച്ച് കൊല്ലാനുമാണ് ഉത്തരവിലുള്ളത്.
എബ്രഹാമിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ജീവന് നഷ്ടമായത്.നേരത്തെ തന്നെ കാട്ടുപോത്തിനെ കൊല്ലണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തില്‍ ഒരാല് ജോലി. 50 ലക്ഷം രൂപ നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കുടുംബത്തിലാര്‍ക്കെങ്കിലും ജോലി നല്‍കാനും ശുപാര്‍ശ നല്‍കുമെന്നും പറഞ്ഞിരുന്നു.






