
പുതുവര്‍ഷവും വര്‍ഷാവസാനവുമെല്ലാം കണക്കാക്കി ജിംനിയുടെ വിലയില്‍ വലിയ ഓഫറുകളാണ് പോയ മാസങ്ങളില്‍ നടപ്പിലാക്കിയത്. ഇപ്പോഴിതാ 2024 മാര്‍ച്ച് മാസത്തിലും ഗംഭീര പ്രഖ്യാപനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ നിന്നും വരുന്നത്. രാജ്യത്തെ വില്‍പ്പന കൂട്ടുന്നതിനായി മാരുതി സുസുക്കി ജിംനി 2024 മാര്‍ച്ചില്‍ 1.50 ലക്ഷം രൂപ ഡിസ്കൗണ്ടോടെ വീട്ടിലെത്തിക്കാം. സെറ്റ, ആല്‍ഫ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 12.74 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെയാണ് ലൈഫ്-സ്റ്റൈല്‍ എസ്യുവി വിപണിയില്‍ എത്തുന്നത്.
2023 മോഡല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് പരമാവധി 1.50 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ടാണ് ലഭിക്കുക. മറുവശത്ത് വാഹനത്തിന്റെ 2024 മോഡലാണ് നോക്കുന്നതെങ്കില്‍ 50,000 രൂപ വരെ ഓഫര്‍ ഉപയോഗപ്പെടുത്താനാവും. മാത്രമല്ല തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും. യോഗ്യത അനുസരിച്ച് 3,000 രൂപ വരെയാണ് ഈ ആനുകൂല്യം കിട്ടുക. ഈ ഓഫറുകള്‍ താല്‍ക്കാലികമാണെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നുണ്ട്. കൂടാതെ വേരിയന്റ്, സ്ഥലം, സ്റ്റോക്ക് ലഭ്യത, മറ്റ് ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ച് ഓഫര്‍ വ്യത്യാസപ്പെടുകയും ചെയ്യും.
അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനാണ് മാരുതി ജിംനി 5-ഡോര്‍ പതിപ്പിന് കരുത്തേകുന്നത്. ബ്രാന്‍ഡിന്റെ ഓള്‍ഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോര്‍വീല്‍ ഡ്രൈവ് സജ്ജീകരണവും എസ്യുവിക്ക് ലഭിക്കും. 103 bhp പവറില്‍ പരമാവധി 134 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിനാവും. മികച്ച റിഫൈന്‍മെന്റും മൈലേജും ജിംനിയുടെ എടുത്തു പറയേണ്ട സവിശേഷതയാണ്.
മാനുവല്‍ ട്രാന്‍സ്ഫര്‍ കെയ്സുള്ള സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4WD സിസ്റ്റവും '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' മോഡുകളുള്ള ലോ-റേഞ്ച് ഗിയര്‍ബോക്സും ജിംനി 5-ഡോറിന് ലഭിക്കുന്നു. ലാഡര്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ള എസ്യുവിക്ക് 3-ലിങ്ക് റിജിഡ് ആക്സില്‍ സസ്പെന്‍ഷനും ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റവുമാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.
ഓഫ്റോഡറാണെങ്കിലും പിന്‍സീറ്റിലേക്ക് പ്രവേശനം വളരെ ലളിതമാണ്. ഒരു പാര്‍ട്ട് ടൈം ഓഫ്റോഡറും ഫാമിലി കാറുമായി ജിംനി ഉപയോഗിക്കാനാവുമെന്നതും ശ്രദ്ധേയമാണ്.
7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ്, റിയര്‍ ഡീഫോഗര്‍, 6 എയര്‍ബാഗുകള്‍, 4 സ്പീക്കര്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ ഉപയോഗപ്രദമായ സവിശേഷതകളോടെയാണ് ജിംനിയുടെ ടോപ്പ് എന്‍ഡ് സീറ്റ് വേരിയന്റ് വരുന്നത്. മാരുതി സുസുക്കി ജിംനിക്ക് 3985 mm നീളവും 1645 mm വീതിയും 1720 mm ഉയരവും 2590 mm വീല്‍ബേസും ഉള്ളതിനാല്‍ പിന്നിലും മനോഹരമായ സ്പേസാണ് കിട്ടുന്നത്. കൂടാതെ അത്യാവിശ്യം ലഗേജ് വെക്കാനാവുന്ന ബൂട്ട് സ്പേസുള്ളതും വണ്ടിയുടെ പ്രായോഗികത വര്‍ധിപ്പിക്കുന്നുണ്ട്.






