ജൗണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പ്രദേശിക നേതാവിനെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി. ഇന്നു രാവിലെ സിക്രാര പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ബോധാപൂര് സ്വദേശിയും ബിജെപി ജില്ലാ കമ്മിറ്റിയംഗവുമായ പ്രമോദ് കുമാര്‍ യാദവ് ആണ് കൊല്ലപ്പെട്ടതെന്ന് എസ്.പി ബ്രിജേഷ് കുമാര്‍ പറഞ്ഞു.
കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രമോദ കുമാറിനെ ബൈക്കിലെത്തിയ സംഘം കൈകാണിച്ച് നിര്‍ത്തുകയും വെടിവയ്ക്കുകയുമായിരുന്നു. നാല് വെടിയുണ്ടകളാണ് പ്രമോദ് കുമാറിന്റെ ദേഹത്ത് കൊണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ അറിയിച്ചു.






