
ബോളിവുഡ് ചിത്രം അനിമലിന്റെ സംവിധായകന് സന്ദീപ് വാങ്ക റെഡ്ഡിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഴിഞ്ഞ ദിവസം തിരുമല ക്ഷേത്രം സന്ദീപ് സന്ദര്‍ശിച്ചിരുന്നു.
നേരത്തെ നീട്ടി വളര്‍ത്തിയ മുടിയോടെയും വലിയ താടിയോടെയും കാണപ്പെട്ട സന്ദീപ് തല മൊട്ടയടിച്ചാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. തിരുപ്പതിയില്‍ വഴിപാട് പ്രകാരമാണ് സന്ദീപ് താടിവടിച്ച് മൊട്ടയടിച്ചത്.
സന്ദീപിനെ തിരിച്ചറിയാനാകഒന്നില്ല എന്ന് പറഞ്ഞ് നിരവധി ആളുകളാണ് പ്രതികരിച്ചത്. താടിയും മുടിയും നീക്കം ചെയ്തതോടെ സന്ദീപ് ആകെ മാറിപ്പോയെന്നും കമന്റുകളുണ്ട്. അദ്ദേഹത്തെ തിരിച്ചറിഞ്ഞ പലരും ചിത്രമെടുക്കാന്‍ അരികിലെത്തി.
രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത് 2023 ല്‍ പുറത്തിറങ്ങിയ അനിമല്‍ എന്ന ചിത്രം മികച്ച സാമ്പത്തിക വിജയം നേടുകയും അതോടൊപ്പം തന്നെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. വയലന്‍സ് , അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍, സ്ത്രീ വിരുദ്ധത എന്നിവയൊക്കെയായിരുന്നു ചിത്രത്തിലുളള പ്രധാന വിമര്‍ശനങ്ങള്‍.
അതേസമയം പ്രഭാസ് നായകനാകുന്ന സ്പിരിറ്റ് ആണ് സംവിധായകന്റെ അടുത്ത ചിത്രം. പോലീസ് വേഷത്തിലാകും പ്രഭാസ് ഈ ചിത്രത്തിലെത്തുക.






