
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ അപകടം. 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി ഹീരാലാല്‍ നാഗര്‍ അറിയിച്ചു.
പരിക്കേറ്റവരില്‍ രണ്ട് പേര്‍ക്ക് 50% മുതല്‍ 100% വരെ പൊള്ളലേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് 50 ശതമാനത്തില്‍ താഴെയാണ് പൊള്ളല്‍. ഘോഷയാത്ര കടന്നുപോയ വഴിയിലെ വൈദ്യുത ലൈനില്‍ നിന്നാണ് വൈദ്യുത പ്രവാഹമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.






