മൃഗങ്ങളില്‍ ആനകളുടെയും ആനക്കുട്ടികളുടെയും വീഡിയോ കാണാന്‍ ഇഷ്ടമില്ലാത്തതായി ആരും കാണില്ല. കാരണം ഭയപ്പെടുത്തുന്ന വീഡിയോകള്‍ മാത്രമല്ല ഇവരുടെ കുറുമ്പു നിറഞ്ഞ വീഡിയോകള്‍ കാണാനും എല്ലാവര്ക്കും താത്പര്യമാണ്. ഇത്തരത്തിലൊരു വീഡിയോയാണ് കഴിഞ്ഞ ദിവസം നെ്റ്റീസണ്സിന്റെ ശ്രദ്ധ തിരിച്ചത്. വീഡിയോയില്‍ പൊടിമണ്ണില്‍ കിടന്ന് കളിക്കുന്ന ഒരു ആനക്കുട്ടിയെയാണ് ആണ് കാണുന്നത്.
ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദയാണ് വീഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചിരിക്കുന്നത്. 'അവന്, അവന്റേതായ രീതിയില്‍ ഹോളി ആഘോഷിക്കുന്നു.' എന്ന കുറിപ്പോടെ പങ്കുവച്ച ആനക്കുട്ടിയുടെ വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി. വീഡിയോയില്‍ ഒരു തുറസായ ഗ്രൌണ്ട് പോലുള്ള പ്രദേശത്ത് മൂന്നാല് പേര് നോക്കി നില്ക്കുമ്പോള് ഒരു കുട്ടിക്കുറുമ്പന് തന്റെ ദേഹത്തേക്ക് ചുവന്ന പൊടിമണ്ണ് വാരി എറിയുന്നതാണ് കാണുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഏറെ രസരകമായ ഈ വീഡിയോ വൈറലായത്. വെറും പതിനാല് സെക്കന്റിന്റെ വീഡിയോ ഇതിനകം പതിനാലായിരത്തോളം പേര് കണ്ടുകഴിഞ്ഞു. ആനക്കുട്ടിയുടെ നിഷ്ക്കളങ്കതയും സന്തോഷവുമാണ് ആളുകളെ ആകര്‍ഷിച്ചത്. നിരവധി കാഴ്ചക്കാര്‍ ചിരിക്കുന്നതിന്റെയും ഹൃദയത്തിന്റെയും ഇമോജികള്‍ സ്ഥാപിച്ച് ആനക്കുട്ടിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ പൊടി ശരീരത്തിലേക്ക് എറിയുമ്പോള്‍ അവര്‍ക്ക് അല്പം തണുപ്പ് അനുഭവപ്പെടുമെന്നും അതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നും എഴുതി.

Comments