
ന്യൂഡല്‍ഹി : വയനാട് ലോക്സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി യുടെ സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. നിർണായക തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് അലംഭാവത്തോടെ കാണുന്നുവെന്ന് വിമർശനം. ഇതിന്റെ് ഉത്തമ ഉദാഹരണമാണ് രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം എങ്ങോട്ട് പോയാലും ജനങ്ങൾ പ്രതിസന്ധിയിലായാലും ഒരു സീറ്റ് നേടുകയാണ് കോൺഗ്രസിന്റെ് ലക്ഷ്യം.
ദേശീയതലത്തിൽ കോൺഗ്രസ് മുഖമായ നേതാവിനെ വെറും കേരള കോൺഗ്രസുകാരൻ ആക്കി മാറ്റിയെന്നും ബിജെപി ഇത് പ്രചരണ ആയുധമാക്കിയാൽ ഉത്തരവാദിത്വം കോൺഗ്രസിനാണെന്നും ആനി രാജ. കേരളത്തിലെ കോൺഗ്രസ് നേതൃത്വം രാഹുൽ ഗാന്ധിയെ കേരള കോൺഗ്രസുകാരൻ ആക്കാൻ ശ്രമിക്കുകയാണ് ആനി രാജ കൂറ്റപ്പെടുത്തി.
കോൺഗ്രസിന് അവരുടെ സ്ഥാനാർത്ഥിയെ നിർത്താൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ വയനാട്ടിലെ സ്ഥാനാർത്ഥി കാര്യത്തിൽ എഐസിസിക്ക് പിഴവ് പറ്റി. കാര്യങ്ങൾ മുൻകൂട്ടി കാണാൻ ദീർഘവീക്ഷണം ഉണ്ടാകണം .ഇടതുപക്ഷം നേരത്തെ തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതാണ്. ജനാധിപത്യത്തിൽ കുത്തക എന്നതില്ലെന്നും ജനങ്ങൾ തന്നോടൊപ്പം ഉണ്ടാകുമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.






