
കോട്ടയം : മവേലിക്കരയില്‍ വീണ്ടും തിരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി . ഉമ്മന്‍ ചാണ്ടിയുടെ കല്ലെറയിലെത്തി പ്രാര്‍ത്ഥിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്. ആദ്യം തിരഞ്ഞെടുപ്പിനെത്തിയത് ഉമ്മൻ ചാണ്ടിയുടെ കൈ പിടിച്ചാണെന്നും കൊടിക്കുന്നിൽ സുരേഷ് അനുസ്മരിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹം നേടിയാണ് പുതുപ്പള്ളിയിലെ കല്ലറയിൽ എത്തിയതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പ്രാർത്ഥിച്ച് പൂക്കളർപ്പിച്ച ശേഷം കല്ലറയിൽ ചുംബിച്ചു. ഉമ്മൻ ചാണ്ടിയുടെ വിടവ് തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാവേലിക്കരയിൽ നാലാം വട്ടവും വിജയപ്രതീക്ഷയുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കോൺഗ്രസിന്റെ് സംഘടനാ ചുമതലയുള്ള മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ല. അത് അനിവാര്യമാണ്. 2009 മുതൽ മാവേലിക്കരയിൽ നിന്നുള്ള ലോക്സഭാംഗമാണ് കൊടിക്കുന്നില്‍ സുരേഷ്. പത്തനംതിട്ട ലോക്സഭാ സീറ്റിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റേ്ാ ആന്റെ്ണിയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തിയിരുന്നു.






