
ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഇൻഡസ്ട്രീസ് ജീവനക്കാർക്കായി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ, നിത അംബാനി, മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും ആദ്യാക്ഷരങ്ങളോടെ സ്വദേശ് കരകൗശല വിദഗ്ധർ രൂപകല്പന ചെയ്ത ലോകപ്രശസ്ത കൈത്തറി കാഞ്ചീപുരം സാരിയിലാണ് പ്രത്യക്ഷപ്പെട്ടത്. അംബാനി കുടുംബത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രീ-വെഡ്ഡിങ് ആഘോഷങ്ങൾക്ക് റിലയൻസ് ജീവനക്കാർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും റിലയൻസ് സിഎംഡി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി അത്താഴ വിരുന്നിൽ നന്ദി പറഞ്ഞു.
ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും ചെറു രൂപങ്ങളും സാരിയിൽ ആലേഖനം ചെയ്തിരുന്നു. 102 കാഞ്ചീപുരം സാരികളുടെ രൂപകൽപന അതിവിദഗ്ധമായി സംയോജിപ്പിച്ച് കൈത്തറിയുടെ അതുല്യമായ ഒരു മാസ്റ്റർപീസായിരുന്നു ആ സാരി.
മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും എൻകോർ ഹെൽത്ത് കെയർ സിഇഒ വിരേൻ മെർച്ചന്റിന്റെ ഇളയ മകൾ രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹം ഈ വർഷം പിന്നീട് നടക്കും.
ബോളിവുഡ് താരങ്ങൾ, ക്രിക്കറ്റ് - കായിക താരങ്ങൾ, രാഷ്ട്രത്തലവന്മാർ, ഇന്ത്യയിലും വിദേശത്തുമുള്ള വ്യവസായ പ്രമുഖർ എന്നിവർ കഴിഞ്ഞയാഴ്ച ജാംനഗറിൽ ദമ്പതികളുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
മെറ്റ സ്റ്റാപകൻ മാർക്ക് സക്കർബർഗ്, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, പോപ്സ്റ്റാർ റിഹാന എന്നിവരെല്ലാം ചടങ്ങിനെത്തി. ലോക പ്രശസ്ത മജീഷ്യൻ ഡേവിഡ് ബ്ലെയിൻ, ഗായകൻ അരിജിത് സിങ്, ദിൽജിത് ദൊസാഞ് എന്നിവർ അതിഥികള്‍ക്ക് മികച്ച വിരുന്നൊരുക്കി






