
ഓസ്കാര്‍ പുരസ്കാര വേദികള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഓസ്കാര്‍ പ്രഖ്യാപനത്തിനിടെ എന്നും രസകരമായ എന്തെങ്കിലും കാര്യം വേദിയില്‍ സംഭവിക്കാറുണ്ട്. ഇപ്പോഴിതാ 96-ാമത് ഓസ്കര് പുരസ്കാര പ്രഖ്യാപനം വേദിയും വാര്‍ത്തകളില്‍ നിറയുകയാണ്. അതിന് കാരണം പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂഡബ്യൂഡബ്യൂ താരവും നടനുമായ ജോണ്‍ സീനയാണ്.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കാനാണ് ഡോള്‍ബി തീയറ്ററിലെ വേദിയിലേക്ക് ജോണ്‍ സീനയെ പരിപാടിയുടെ അവതാരകന് ജിമ്മി കമ്മല്‍ ക്ഷണിച്ചത്. ആ പുരസ്കാരം നല്‍കാനാണ് സീന പൂര്‍ണനഗ്നയായി വേദിയിലെത്തിയത്.
ആദ്യം അണിയറയില്‍ നിന്നും മുന്നിലേക്ക് വരാന്‍ ജോണ്‍ സീന മടി കാണിച്ചു. തുടര്‍ന്ന് വേദിയില്‍ എത്തിയ സീന, നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകൊണ്ട് മുന്‍ഭാഗം മറച്ചാണ് നിന്നത്. വിജയിയുടെ പേര് എഴുതിയ കാര്‍ഡ് കൊണ്ട് നാണം മറച്ചിരുന്നു. പിന്നീട് ഒരു തുണയുമായി എത്തി ജോണിന്റെ നാണം മറച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. എന്തായാലും ഈ അവാര്‍ഡ് പ്രഖ്യാപനത്തിലെ ജോണ്‍ സീനയുടെ പ്രകടനം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ജിമ്മി കമ്മല്‍ ആയിരുന്നു ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങിന്റെ അവതാരകനായി എത്തിയത്. ഇസ്രയേല്‍ പാലസ്തീന് സംഘര്‍ഷം നടക്കുന്ന ഗാസയില്‍ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലബ്രെറ്റികള്‍ ചുവന്ന റിബണ്‍ ധരിച്ചാണ് ഓസ്കാര്‍ ചടങ്ങിന് എത്തിയത്.
ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് അവതാരകനായ ജിമ്മി കിമ്മല്‍ സീനയുടെ നഗ്നത മറച്ചു.
A naked John Cena and Jimmy Kimmel bicker on stage at the 2024 #Oscars pic.twitter.com/1JYd5qth6F
— The Hollywood Reporter (@THR) March 11, 2024
അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ക്രിസ്റ്റഫര്‍ നോളന് ചിത്രം ഓപണ്‍ഹെയ്മര്‍ ഏഴ് അവാര്‍ഡുകള്‍ നേടി. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന്, മികച്ച സഹനടന്‍, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളന് നേടി.
ആറ്റം ബോംബിന്റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്റെ മികച്ച നടി പുരസ്കാരം അടക്കം പൂവര്‍ തിംഗ്സ് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.
മികച്ച വസ്ത്രലാങ്കാരത്തിനുള്ള ഇത്തവണത്തെ ഓസ്കാര്‍ ലഭിച്ചത് പൂവര്‍ തിംങ്സ് എന്ന ചിത്രത്തിനാണ്. മികച്ച നടി അടക്കം നാല് അവാര്‍ഡുകള്‍ ഈ ചിത്രം നേടിയിരുന്നു.






