
പോലീസ് സ്റ്റേഷനില്‍ പോകുമ്പോള്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത മൂന്ന് വസ്തുക്കളെക്കുറിച്ചാണ് കഴിഞ്ഞ ദിവസം ലേമാന് ടു ലോമന്(layman_2_ lawman) എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവച്ചത്. അവ എന്തൊക്കെയാണന്നല്ലേ? കുറേ പണം, വിലപിടിപ്പുള്ള ഫോണ്‍, വില പിടിപ്പുള്ള കാറിന്റെ താക്കോല്‍ എന്നിവയാണത്രേ അത്. അഭിഭാഷകനായ ലേമാന് ടു ലോമാന് ദീപക് സൊമാനി എന്ന അഭിഭാഷകനാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഇക്കാര്യം പങ്കുവച്ചത്.
എന്നാല്‍ എന്തുകൊണ്ടാണ് ഇവ മൂന്നും കൊണ്ടുപോകരുതെന്ന് പറയുന്നതെന്നും ഇയാള്‍ പങ്കുവയ്ക്കുന്നുണ്ട്. എന്തെന്നാല്‍ വില പിടിപ്പുള്ള കാറാണ് നിങ്ങളുടേതെങ്കില്‍ അത് കാണുമ്പോള്‍ പോലീസുകാര്‍ക്ക് നിങ്ങള്‍ നല്ല കാശുള്ള ഒരാളാണ് എന്ന് തോന്നുകയും നിങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ പോലീസ് ശ്രമിക്കും എന്നാണ്. അതു തന്നെയാണ് വില പിടിപ്പുള്ള ഫോണ്‍ കൊണ്ടുപോകാതിരിക്കാനുള്ള കാരണമായും ഇയാള്‍ ചുണ്ടിക്കാണിക്കുന്നത്.
മാത്രമല്ല പേഴ്സില്‍ ഒരുപാട് കാശ് സൂക്ഷിക്കരുത് എന്നും ഇയാള്‍ പറയുന്നുണ്ട്. പോലീസ് സ്റ്റേഷനിലെത്തുമ്പോള്‍ നമ്മളോട് പോലീസുകാര്‍ ഐഡി കാര്‍ഡ് ചോദിക്കും. അത് സാധാരണമായി പേഴ്സിലാവും ഉണ്ടാവുക. അങ്ങനെ അതെടുക്കാനായി പേഴ്സ് തുറക്കുമ്പോള്‍ പോലീസുകാര്‍ക്ക് അതിലുള്ള കാശ് കാണാം എന്നും ഇദ്ദേഹം പറയുന്നു. ചുരുക്കി പറഞ്ഞാല്‍ പോലീസുകാര്‍ എങ്ങനെയെങ്കിലും നമ്മുടെ കയ്യിലുള്ള കാശ് കയ്യിലാക്കാന്‍ ശ്രമിക്കും എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. എന്തായാലും കൊള്ളാം നല്ല വിവരം തന്നെയാണ് താങ്കള്‍ തന്നത് എന്നാണ് വീഡിയോയ്ക്ക് പലരും കമന്റ് ചെയ്തത്.






