
കറാച്ചി; പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ട്വന്റി 20 ക്കിടെ ആരാധകനെ തെറിവിളിച്ച് മുഹമ്മദ് ആമിര്‍ വിവാദത്തില്‍. ഒത്തുക്കളി കേസ് അടക്കമുള്ള താരമാണ് മുഹമ്മദ്.
ലാഹോറിനെ ആറ് വിക്കറ്റിന് തോല്പിച്ച് ഗ്ലാഡിയേറ്റേഴ്സ് പ്ലേ ഓഫിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഷഹീന് അഫ്രീദിയുടെ നിര്‍ണായക വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ആമിര്‍ തിളങ്ങിയിരുന്നു. എന്നാല്‍ മത്സരത്തിന് ശേഷം താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങവേ ഒരു ആരാധകന്റെ കളിയാക്കല്‍ കേട്ട മുഹമ്മദ് ആമിര്‍ അയാളുമായി വാക്പോരിലെത്തുകയായിരുന്നു. ഒരുവിഭാഗം പാക് ആരാധകര്‍ ആമിറിനായി ആരവം മുഴക്കിയപ്പോള്‍ ഇടയ്ക്ക് നിന്നാരോ ഒത്തുകളിക്കാരന്‍ എന്ന് വിളിച്ച് ആക്രോശിക്കുന്നതായി വീഡിയോയില്‍ കേള്‍ക്കാം. എന്നാലിത് കേട്ട് നിയന്ത്രണം വിട്ട താരം നടത്തം മതിയാക്കി തിരികെ എത്തി ആരാധകനെ തെറിവിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.





