
തിരുവനന്തപുരം; ശബരി കെ റൈസ് ബ്രാന്‍ഡില്‍ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മാര്‍ച്ച് 13 നായിരിക്കും ഉദ്ഘാടനം. ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആര് അനിലായിരിക്കും അദ്ധ്യക്ഷന്‍.
ശബരി കെ ബ്രാന്‍ഡില്‍ ജയ അരി 29 രൂപയ്ക്കും കുറവ , മട്ട അരി 30 രൂപയ്ക്കുമായിരിക്കും വിതരണം ചെയ്യുക. 5 കിലോ അരിയാമ് ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് ലഭ്യമാകുന്നത്. തിരുവനന്തപുരം മേഖലയില്‍ ജയ അരിയും എറമാകുളം കോട്ടയം മേഖലയില്‍ മട്ട അരിയും കോഴിക്കോട് കുറുവ അരിയുമായിരിക്കും വിതരണം ചെയ്യുക.ശബരി കെ റൈസിന്റെ ആദ്യ വില്‍പ്പന നിര്‍വഹിക്കുന്നത് മന്ത്രി വിശിവന്കുട്ടിയായിരിക്കും.






