ആമകളെ ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. കാരണം ചെറുപ്രായം മുതലേ ആമകളെ സംബന്ധിക്കുന്ന രസകരമായ പല കഥകളും കേട്ടാണ് നാം വളര്‍ന്നത്. 100 വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കാന്‍ കഴിയുന്ന ജീവികള്ക്കൂടിയാണ് ആമ. ഇപ്പോഴിതാ 106 വയസ്സുള്ള ആമയെ സംബന്ധിക്കുന്ന ഒരു വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഡോള്‍ഫ് എന്നാണ് ഈ ആമയുടെ പേര്. ഗാലപഗോസ് ആമയായ അഡോള്‍ഫിന്റെ വീഡിയോ യുഎസിലെ കാലിഫോണ്ണിയയിലെ മൃഗശാല ഉടമയായ ജെയ് ബ്രൂവര്‍ ആണ് പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ അഡോള്‍ഫ് കല്‍ക്കരി കഴിക്കുന്നതാണ് കാണുന്നത്. ബ്രൂവര്‍ തന്നെയാണ് ആമയുടെ വായില്‍ കക്കിരി വച്ചുകൊടുക്കുന്നത്. എന്നാല്‍ ആമയാകട്ടെ ഏറെ ആവേശത്തോടെ കക്കിരി കഴിക്കുകയാണ്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ കൈതന്നെ ആമ കടിച്ചെടുക്കാന്‍ പോലും സാധ്യതയുണ്ട് എന്നാണ് ബ്രൂവര്‍ പറയുന്നത്. ' അഡോള്‍ഫ് എന്ന ഭീമന് ഗാലപാഗോസ് ആമയ്ക്ക് 106 വയസ്സുണ്ട്. കക്കിരി അവന് ഇഷ്ടമാണ്. എത്ര ബ്യൂട്ടിഫുള്‍ ആന്‍ഡ് സ്വീറ്റായ ജീവി. അഡോള്‍ഫ് ഒരു മനോഹരമായ ജീവിയാണ്. നമ്മളില്‍ പലരേക്കാളും കൂടുതല്‍ കാലം അവന് ഒരുപക്ഷേ ജീവിച്ചിരുന്നേക്കും. നിങ്ങള്‍ക്കറിയാമോ അവയ്ക്ക് 200ല്‍ കൂടുതല്‍ വര്‍ഷം വരെ വേണമെങ്കിലും ജീവിക്കാന്‍ സാധിക്കും. ജീവിച്ചിരിക്കുന്നതില്‍ വളരെ നീണ്ട വര്‍ഷമാണിത്. അവനെ ഒരു പെറ്റ് ആയി തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ എന്നും ബ്രൂവര്‍ പറയുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് അഡോള്‍ഫിന്റെ വീഡിയോ വൈറലായത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. ' കക്കിരി കഴിച്ചുകൊണ്ട് ഇവിടെ 106 വര്‍ഷം ജീവിക്കുന്നു ഓര്‍ത്തുനോക്കൂ' എന്നായിരുന്നു ഒരാളുടെ കമന്റ്. ' ശരിക്കും അവന് കക്കിരി വലിയ ഇഷ്ടം തന്നെ' എന്നായിരുന്നു മറ്റൊരളുടെ കമന്റ്. കക്കിരി നല്കുമ്പോള് നിങ്ങളുടെ വിരലുകള്‍ അവന്റെ വായയുടെ അടുത്തായിരുന്നു. അത് അല്പം ഭയപ്പെടുത്തി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Comments