കുട്ടികള്‍ക്ക് തത്സമയ ക്ലാസ് എടുക്കുന്നതിനിടയില്‍ ടീച്ചറിനോട് ഒരു അധ്യാപകന് വിവാഹാഭ്യര്‍ത്ഥന നടത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വീഡിയോ പ്രചരിച്ചതോടെ വന്‍വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. എക്സിലാണ് തത്സമയ ക്ലാസിനിടെ തന്റെ സഹപ്രവര്‍ത്തകയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ അധ്യാപകന്റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
Adda247 ലെ അധ്യാപകനായ നവനീത് തിവാരിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് തന്നോടൊപ്പം തത്സമയ സെക്ഷനില്‍ ക്ലാസ് എടുത്തുകൊണ്ടിരുന്ന സോന ശര്‍മ്മയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. നവനീത് ചെയ്തത് പ്രൊഫഷണലിസത്തിന് ചേര്‍ന്ന പ്രവര്‍ത്തിയാണോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുന്നത്.
@Shekhar Dutt എന്ന എക്സ് അക്കൗണ്ടാണ് ' വിവാഹത്തിന്റെ പരിണാമം' എന്ന കുറിപ്പോടുകൂടി വീഡിയോ പങ്കുവച്ചത്. നവനീതിന്റെ വിവാഹാഭ്യര്‍ത്ഥന ഇങ്ങനെയായിരുന്നു ' എന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും നിങ്ങളുടെ പിന്തുണ ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാക്കാലവും എന്നെ പിന്തുണയ്ക്കുക. തെറ്റോ ശരിയോ എന്ന് എനിക്കറിയില്ല. എനിക്ക് നിങ്ങളെ ഇഷ്ടമാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊന്നും പറയാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. സോന മേഡം എനിക്ക് നിങ്ങളോട് ചോദിക്കാനുണ്ട്. നിങ്ങള്‍ എന്നെ വിവാഹം കഴിക്കുമോ? സഹാധ്യാപകന്റെ ഭാഗത്ത് നിന്നുമുണ്ടായ അപ്രതീക്ഷിത ചോദ്യത്തില്‍ സോന ശര്‍മ പതറിപ്പോകുന്നതും എന്ത് മറുപടി പറയണമെന്നറിയാതെ പാടുപെടുന്നതും വീഡിയോയില്‍ കാണാം.
ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്ന് അവര്‍ പറയുന്നതും അധ്യാപകന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ട് അതേ എന്ന് മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി എന്ന് മാത്രമല്ല, ഇരുവരെയും വിമര്‍ശിച്ച് കൊണ്ട് നിരവധി ആളുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ഇതാണോ അധ്യാപനം എന്നായിരുന്നു കൂടുതല്‍ ആളുകള്‍ ഉയര്‍ത്തിയ ചോദ്യം. എന്നാല്‍, ചുരുക്കം ചിലര്‍ ഇരുവരെയും സപ്പോര്‍ട്ട് ചെയ്യാനും ആശംസകളും അറിയിക്കാനും മടി കാണിച്ചില്ല.

Comments