
ഭക്ഷണ വിഭവങ്ങളെ സംബന്ധിക്കുന്ന വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. കാരണം പുതിയ വിഭവങ്ങള്‍ പരിചയപ്പെടാനും അവയുടെ റെസിപ്പികള്‍ പരിക്ഷിക്കാനും എല്ലാവര്ക്കും താത്പര്യമാണ്. മാത്രമല്ല ഇഷ്ടവിഭവങ്ങളിലെ വെറൈറ്റി കണ്ടെത്താനും ആളുകള്‍ക്ക് താത്പര്യമാണ്.
ഇത്തരത്തില്‍ പാനിപ്പൂരി, ബേല്‍പൂരി, വടാപ്പാവ് തുടങ്ങിയ ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ ഇന്ന് ദക്ഷിണേന്ത്യക്കാരുടെ ഇഷ്ട ഭക്ഷണമാണ്. എരിവും പുളിയും മസാലയും എല്ലാം ഒന്നിച്ച് വായിലെത്തുമ്പോള്‍ രുചിയുടെ പെരുന്നാളാണ്. പരീക്ഷണങ്ങള്‍ ചിലപ്പോള്‍ ഭക്ഷണത്തിന്റെ രുചി കൂട്ടും, ചിലപ്പോള്‍ രുചി കെടുത്താറുമുണ്ട്.
ഇപ്പോഴിതാ പാനിപ്പൂരിയില്‍ നടത്തിയ ഒരു പരീക്ഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ കൗതുകം നിറയ്ക്കുന്നത്. ഫ്രൂട്സ് സാലഡും പാനിപ്പൂരിയും ഒന്നിച്ചാല്‍ എങ്ങനെയിരിക്കും? മസാലയ്ക്ക് പകരം ആപ്പിള്‍, ഡ്രാഗണ്‍ ഫ്രൂട്ട്, പൈനാപ്പിള്‍ തുടങ്ങിയ ഫ്രൂട്സ്. ശേഷം ആറ് വ്യത്യസ്ത രുചികളിലുള്ള സിറപ്പും മാതളനാരങ്ങളും ചേര്‍ത്ത് ഫില്ലിങ് പൂര്‍ത്തിയാക്കി. 70 രൂപയാണ് ആറ് പാനിപ്പൂരി അടങ്ങിയ ഒരു പ്ലേറ്റിന് വില. രാജസ്ഥാന് ജയ്പ്പൂരിലെ ഒരു തെരുവ് കച്ചകടക്കാരനാണ് ഈ ആശയത്തിന് പിന്നില്‍.
വിഡിയോയ്ക്ക് താഴെ പുതിയ പരീക്ഷണത്തെ പ്രോത്സാഹിപ്പിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. ഹെല്‍ത്തി പാനിപ്പൂരി എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ പരീക്ഷണത്തെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തി. പാനിപ്പൂരി എന്നാല്‍ മാസാല ഫില്ലിങ് ആണ് പ്രധാനം. പഴങ്ങളുടെ രുചി പാനിപ്പൂരുയുമായി ഒത്തുപോകില്ലെന്നായിരുന്നു ഒരാളുടെ അഭിപ്രായം. കഴിച്ച പലര്‍ക്കും ഇത് ഇഷ്ടപ്പെട്ടില്ലെന്നും വിഡിയോയ്ക്ക് താഴെ കമന്റുകള്‍ വന്നിട്ടുണ്ട്.






