
തന്നെ കണ്ടുപിടിക്കാമോ? എന്ന ക്യാപ്ഷനോടെ മലയാളികളുടെ പ്രിയതാരം ഹണി റോസ് പങ്കുവെച്ച പഴയ സ്കുള് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ആരാധകരടക്കം നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഫോട്ടോയില്‍ നിന്നു താരത്തെ കണ്ടെത്തിയിരിക്കുകയാണ് നടി പ്രാചി തെഹ്ലാന്.

‘മഞ്ഞ സാരിയുടുത്ത ടീച്ചറുടെ വലതു വശത്ത് നില്ക്കുന്ന ആദ്യത്തെ പെണ്‍കുട്ടി. മുകളില്‍ നിന്ന് മൂന്നാം നിരയില്‍. നീളം കുറഞ്ഞ മുടിയുളള കുട്ടി എന്നാണു പ്രാചിയുടെ കമന്റ്’. പ്രാചിയുടെ കമന്റിന് അതേ എന്ന മറുപടിയുമായി ഹണി റോസും എത്തിയിട്ടുണ്ട്.







Comments