കാലിഫോർണിയയിൽ സാമൂഹികാവിശ്യത്തിനായി സംഭാവന നൽകുന്നതിനിടയിൽ സംഭവിച്ച പിഴവ് വരുത്തിവച്ചത് വന്‍ സാമ്പത്തിക നഷ്ടം. 12,000 രൂപ സംഭാവന നൽകാനായി കരുതിയിരുന്ന യുവാവ് അബദ്ധത്തിൽ 12 ലക്ഷം രൂപയാണ് സംഭാവന നൽകിയത്. യുവാവ് തന്നെയാണ് തന്റെ അനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവെച്ചത്.
വടക്കൻ ബംഗ്ലാദേശിലെ അവശത അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം, വസ്ത്രം, അവശ്യ വസ്തുക്കൾ എന്നിവ നൽകി സഹായിക്കുന്ന സംഘടനയിലേക്കയച്ച തുകയാണ് പ്രശ്നം സൃഷ്ടിച്ചത്. അദ്ദേഹം $ 150 (12,432 രൂപയാണ്) സംഭാവന നൽകിയത്. ചാരിറ്റിയിലേക്ക് സംഭാവന നൽകിയതിന് തൊട്ടുപിന്നാലെ, മൈക്കിളിന് തൻ്റെ ക്രെഡിറ്റ് കാർഡ് കമ്പനിയിൽ നിന്ന് ഒരു വലിയ ഇടപാട് നടന്നതായി കാണിച്ചുകൊണ്ട് അറിയിപ്പ് ലഭിച്ചു.
ഒരു ചാരിറ്റി സംഘടനയിലേക്ക് തന്റെ അക്കൗണ്ടിൽ നിന്നും 15,041 ഡോളർ (12.46 ലക്ഷം രൂപ) പോയതായി അദ്ദേഹം കണ്ടു. തുടർന്ന് മൈക്കൽ ചാരിറ്റി സംഘടനയുടെ ഹെൽപ് ലൈനില്‍ വിളിക്കുകയും അബദ്ധത്തിൽ സംഭവിച്ച സംഭാവന റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മൂന്ന് മുതൽ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പണം തിരികെ ലഭിക്കുമെന്ന് അവരിൽ നിന്നും മറുപടി ലഭിച്ചപ്പോൾ മാത്രമാണ് തനിക്ക് ആശ്വാസം ആയത് എന്നാണ് മൈക്കിൾ റെഡിറ്റിൽ കുറിച്ചത്.

Comments