
ബിഗ് ബോസ് മലയാളം സീസണുകള്‍ എന്നും വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറയാറുണ്ട്. വിവാദങ്ങള്‍ മാത്രമല്ല നല്ല പ്രണയങ്ങളും ഇന്റിമേറ്റ് രംഗങ്ങളും ബിഗ് ബോസ് ഹൗസിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. ഇത്തവണയും പതിവ് തെറ്റുന്നില്ല. സീസണ് 6 തുടങ്ങിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് ഹൗസിലെ പല വീഡിയോകളും വൈറലാകുന്നുണ്ട്. പത്തൊന്‍പത് പേരുള്ള ഹൗസിലെ ഓരോ ദിവസവും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ചർച്ചയായി മാറി കഴിഞ്ഞു. മത്സരാര്‍ത്ഥികളില്‍ രണ്ടുപേര്‍ കോമണേഴ്സാണ്.
സീസണ് തുടങ്ങി മൂന്ന് ദിവസം പിന്നിട്ടെങ്കിലും എല്ലാവരും മറ്റ് സീസണുകളിലെ മത്സരാർത്ഥികളുടെ രീതികള്‍ കോപ്പിയടിച്ച് ചെയ്യുന്നതായാണ് അനുഭവപ്പെടുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഒന്നാം ദിവസം മുതല്‍ ഇതുവരെയും ഹൗസില്‍ നിരവധി വഴക്കുകള്‍ നടന്നിട്ടുണ്ട്, പക്ഷേ അവയില്‍ പലതും ജെനുവിനായി തോന്നിയില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മത്സരാര്‍ത്ഥികളുടെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടൊരു മത്സരാർത്ഥിയാണ് യുട്യൂബറും ഇന്റഫ്ലൂവൻസറുമായ ജാസ്മിൻ ജാഫർ. ഹൗസില്‍ വന്നശേഷം ഇതുവരെയുള്ള ജാസ്മിന്റെ ഏറ്റവും അടുത്ത സുഹൃത്ത് നടനായ ഗബ്രിയാണ്.
ഇപ്പോഴിതാ അസി റോക്കിയുമായുള്ള വഴക്കിനുശേഷം ജാസ്മിൻ ഗബ്രിയോട് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗബ്രിയുമായി നീ പുറത്ത് നിന്ന് സെറ്റായി വന്നതല്ലേയെന്ന് റോക്കി ജാസ്മിനോട് ചോദിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വഴക്കുകളുടെ ആരംഭം. തന്റെ പവര്‍ സംബന്ധിച്ച് നടി അന്‍സിബയുമായുള്ള ഗബ്രിയുടെ വഴക്ക് നടക്കുന്നതിനിടെയാണ് ജാസ്മിനുമായി ഗബ്രി നേരത്തെ പുറത്തുനിന്ന് സെറ്റായാണോ വന്നതെന്ന ചോദ്യവുമായി റോക്കി ഗബ്രിയെ സമീപിച്ചത്.
അടുത്ത വഴക്കിനുള്ള നീക്കമാണെന്ന് ഇത് എന്ന് തീര്‍ത്തും വ്യക്തമായ ഗബ്രി എന്നാല്‍ റോക്കിക്ക് കാര്യമായ മറുപടി ഒന്നും നല്‍കാതെ ഒഴിഞ്ഞുമാറി. ഈ സമയത്ത് ജാസ്മിന് വന്നു. അതോടെ ജാസ്മിനായി റോക്കിയുടെ ഉന്നം.
ഗബ്രിയെ ബിഗ്ബോസ് ഒഡീഷന് കണ്ട് ജാസ്മിന് മിണ്ടിയെന്നും ജാസ്മിന്റെ സ്വഭാവ പ്രകാരം അതുപോലെ ചെയ്യും എന്നും റോക്കി ആരോപിച്ചു. ഇതോടെ കടുത്ത വഴക്കാണ് വീട്ടില്‍ നടന്നത്. ജാസ്മിനും റോക്കിയും നേരിട്ട് എത്തി. സ്വഭാവഹത്യയാണ് റോക്കി നടത്തിയതെന്ന് ജാസ്മിന് ആരോപിച്ചു. ‘‘നിനക്ക് എന്റെ പേഴ്സണലി പരിചയമുണ്ടോ... അത് ഇല്ലാത്ത നീ എന്തിനാണ് എന്റെ സ്വഭാവത്തെ കുറിച്ച് സംസാരിക്കുന്നത്...’’ ജാസ്മിൻ റോക്കിയോട് തർക്കിച്ചത്.
‘‘നീ പുറത്ത് നിന്ന് പ്ലാന്‍ ചെയ്തെന്നോ, ലവ് ഗെയിം എന്നോ എന്തും വിളിച്ചോ എനിക്ക് ഉണ്ടയാണ്....’’ റോക്കിയോട് പറഞ്ഞ് ജാസ്മിന് ബാത്ത് റൂം ഏരിയയിലേക്ക് പോയി. ഇതിന് പിന്നാലെ ലവ് ട്രാക്ക് കളിക്കാനാണെങ്കില്‍ തനിക്ക് അറിയാമെന്ന് വീട്ടിലെ മറ്റുള്ളവരോട് ഗബ്രിയും വ്യക്തമാക്കി.
ഹൗസിലേക്ക് വന്നശേഷം ആരുടെയും മുന്നില്‍ വെച്ച് കരയില്ലെന്ന് കടുത്ത തീരുമാനം ജാസ്മിൻ എടുത്തിരുന്നു.
എന്നാല്‍ റോക്കിയുമായുള്ള വഴക്കിനുശേഷം ജാസ്മിൻ ബാത്ത് റൂം ഏരിയയില്‍ ഇരുന്ന് കരഞ്ഞു. കാരണം ഗബ്രി ചോദിച്ചു. ‘‘ നിന്നെ ചേര്‍ത്ത് പറഞ്ഞതില്‍ അല്ല പ്രശ്നം എന്നെ സ്വഭാവഹത്യ ചെയ്തതിലാണ് വിഷമം. എനിക്ക് ഇത് കേട്ടാല്‍ വിഷമം വരും കാരണം എന്റെ കല്യാണം കഴിഞ്ഞിട്ടില്ല... എനിക്ക് കല്യാണം കഴിക്കണ്ടേ...’’ ജാസ്മിൻ ഗബ്രിയോട് പറഞ്ഞു. പിന്നീടും ഗബ്രി ജാസ്മിനെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. ജാസ്മിന് ഇപ്പോള്‍ ഹൗസില്‍ അടുത്ത സൗഹൃദമുള്ളയൊരാള് ഗബ്രിയാണ്. ഇരുവരും മാത്രമായിരുന്നുള്ള സംസാരം അടക്കമുള്ളവ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്നുണ്ട്.
ഇതെല്ലാം കണ്ടിട്ട് ഇരുവരും ലവ് ട്രാക്ക് എടുക്കുകയാണോയെന്ന സംശയം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം ഗബ്രിയുടെ കൂട്ടില്ലാതെ ഒറ്റയ്ക്ക് നിന്ന് കളിച്ചാല്‍ ജാസ്മിന് ടൈറ്റില്‍ നേടാൻ കഴിയുന്നുമെന്നും ഗബ്രിയുമായുള്ള കൂട്ട് ഭാവിയില്‍ ജാസ്മിനെ പിറകോട്ട് വലിക്കുമെന്ന് അഭിപ്രായമുള്ളവരും നിരവധിയാണ്. സീസണ് ആറിലെ ഏറ്റവും ശക്തയായ സ്ത്രീ മത്സരാർത്ഥി കൂടിയാണ് ജാസ്മിൻ ജാഫർ.






