
വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവന്‍ തിളങ്ങിയ താരമാണ് ഐശ്വര്യലക്ഷ്മി. സിനിമാ ജീവിതം തുടങ്ങും മുമ്പ് സൗന്ദര്യ വർധക വസ്തുക്കളുടെ അടക്കം പരസ്യങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്ന താരം നടി, മോഡൽ എന്നതിൽ ഉപരി ഡോക്ടർ കൂടിയാണ്. കഴിവും ഭാഗ്യവും എപ്പോഴും തുണച്ചിട്ടുള്ള നടി കൂടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് എത്തുന്നത്. താരത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്നത് ഐശ്വര്യ ലക്ഷ്മിയുടെ മായാനദി എന്ന സിനിമയാണ്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി താരം.
തെന്നിന്ത്യ മുഴുവൻ തന്റെ സാന്നിധ്യം എത്തിക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ചരിത്രപരമായ ആക്ഷൻ ഡ്രാമ ചിത്രമായ പൊന്നിയിൻ സെൽവന്റെ രണ്ടു ഭാഗങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഗാർഗി എന്ന തമിഴ് ചിത്രത്തിലൂടെ താരം നിർമ്മാതാവായും അരങ്ങേറ്റം കുറിച്ചു. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് താരം. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ സ്റ്റൈലിഷ് ട്രെന്‍ഡിംഗ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. വൈഡ് ഷോള്‍ഡര്‍ പഫ്ഡ് ഫ്ലോറല്‍ ടോപ്പും വൈറ്റ് ജീന്‍സുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍. ചിത്രങ്ങളില്‍ താരം കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ് ഈ ചിത്രങ്ങള്‍.






