
പ്രശസ്ത ഗായിക അനുരാധ പൗഡ്വാള് ബി ജെ പിയില്‍ ചേര്‍ന്നു.ബിജെ പി അംഗത്വം സ്ഥിരീകരിച്ചത് ഡല്‍ഹിയില്‍ വച്ചാണ്.സനാതന ധര്‍മ്മവുമായി ബന്ധമുള്ള ഒരു പാര്‍ട്ടിയില്‍ ചേരുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് അവര്‍ അനുരാധ പറഞ്ഞു.ഹിന്ദി ഹിറ്റ് ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളുടെയും ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അനുരാധ.
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് അനുരാധയുടെ ബിജെപി പ്രവേശനം. ''സനാതന ധര്‍മ്മവുമായി അഗാധമായ ബന്ധമുള്ള സര്‍ക്കാരില്‍ ചേരുന്നതില്‍ സന്തോഷമുണ്ട്. ബിജെപിയില്‍ ചേരുന്നത് എന്റെ ഭാഗ്യമാണ്''-അനുരാധ പൗഡ്വാള് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ അനുരാധയ്ക്ക് സുപ്രധാന ചുമതല നല്‍കിയേക്കുമെന്ന് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് സൂചനയുണ്ട്.എണ്‍പതുകളിലും തൊണ്ണൂറുകളിലും ഹിന്ദി സിനിമാഗാനങ്ങളിലൂടെ പ്രശസ്തയായ ഗായികയാണ് അനുരാധ പൗഡ്വാള്.






