
വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോൾ ചെയ്ത ആൾക്കെതിരെ നടപടി. ബാർ കൗൺസിൽ കേരളാ ഹൈക്കോടതി അഭിഭാഷകൻ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി രാജിന്റെ എൻറോൾമെന്റ് റദ്ദാക്കി. പ്രതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ബാർ കൗൺസിൽ തീരുമാനിച്ചു.
നേരത്തെ സെൻട്രൽ പൊലീസ് മനു ജി രാജിനെതിരെ കേസ് എടുത്തിരുന്നു. ബിഹാറിനെ മഗധ് യൂണിവേഴ്സിറ്റിയുടെ പേരിലാണ് മനു വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. 2013 ലാണ് വ്യാജ രേഖ നൽകി എൻറോൾ ചെയ്തത്. ഇയാള്‍ക്കെതിരെ മാറാനെല്ലൂർ സ്വദേശി സച്ചിനാണ് ബാർ കൗൺസിലിനും പോലീസിനും പരാതി നൽകിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മനു ജി രാജൻ ബിരുദം നേടിയിട്ടില്ലെന്ന് സർവ്വകലാശാല അറിയിച്ചു. തുടര്‍ന്നാണ് എൻറോൾമെന്റ് ബാർ കൗൺസിൽ റദ്ദാക്കിയത്.






